റാന്നി: കാഴ്ച നേത്രദാന സേന, എസ്.എൻ.സി.പി യോഗം വനിത സംഘം റാന്നി യൂണിയനും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര ചികിത്സ തിമിര ശസ്ത്രക്രിയ ക്യാമ്പ് നാളെ രാവിലെ 8 മുതൽ 1 മണി വരെ റാന്നി എസ്.എൻ.ഡി.പി യൂണിയൻ ഹാളിൽ നടക്കും. മധുരൈ അരവിന്ദ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 94-മത് ക്യാമ്പാണിത്. യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ. മണ്ണടി മോഹനൻ ക്യാമ്പ് ഉദ്ഘാടനം നിർവഹിക്കും.
കാഴ്ച ജനറൽ സെക്രട്ടറി അഡ്വ. റോഷൻ റോയി മാത്യു അധ്യക്ഷനാകും. തിമിരം ഉള്ളവരെ തിരുനെൽവേലി അരവിന്ദ് ആശുപത്രിയിൽ എത്തിച്ച് സൗജന്യമായി ശസ്ത്രക്രിയ നടത്തുന്നതാണ്. കൂടാതെ കണ്ണിലുണ്ടാക്കുന്ന എല്ലാവിധ രോഗങ്ങൾക്കും സൗജന്യ ചികിത്സയും ലഭ്യമാകും.
കാഴ്ച നേത്രദാന സേന വഴി പൂർണമായും അന്ധരായ 24 പേർക്ക് കണ്ണുകൾ ദാനമായി നൽകുവാൻ കഴിഞ്ഞു. പ്രതിമാസം നടത്തപെടുന്ന ക്യാമ്പുകളിലൂടെ 82323 പേർക്ക് സൗജന്യ ചികിത്സയും 8638 പേർക്ക് പൂർണമായും സൗജന്യ തിമിര ശസ്ത്രക്രിയയും നൽകുവാൻ സാധിച്ചിട്ടുണ്ട്. സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് മുഴുവൻ ആളുകളും പ്രയോജനപെടുത്തണമെന്ന് വനിതാ സംഘം ഭാരവാഹികളായ ഇന്ദിര മോഹൻദാസ് , ഷീജ വാസുദേവൻ, കാഴ്ച ക്യാമ്പ് കോ-ഓർഡിനേറ്റർമാരായ അനു ടി. ശാമുവേൽ, ഷിജു എം. സാംസൺ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് . 9745591965,
9497104979, 9947 555 034, 9495927517