മൈലപ്ര ഗ്രാമപഞ്ചായത്തിൽ സൗജന്യ തൊഴിൽ നൈപുണ്യ പരിശീലനം : രജിസ്‌ട്രേഷൻ ക്യാമ്പ് ഫെബ്രുവരി 5-ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: മൈലപ്ര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ യുവജനങ്ങൾക്കായി സൗജന്യ തൊഴിൽ നൈപുണ്യ പരിശീലന പദ്ധതി നടത്തുന്നു. കേരള നോളജ് ഇക്കോണമി മിഷൻ, കെ-ഡിസ്ക് (K-DISC), കുടുംബശ്രീ, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയിലേക്കുള്ള രജിസ്‌ട്രേഷൻ ക്യാമ്പിന്റെ ഉദ്ഘാടനം 2026 ഫെബ്രുവരി 5-ന് മൈലപ്ര ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിൽസൺ തുണ്ടിയത്ത് നിർവ്വഹിക്കും. സർക്കാർ അംഗീകൃതമായ 1 വർഷ, 6 മാസ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

1 വർഷ കോഴ്‌സുകൾ: പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (PGDCA), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ടീച്ചേഴ്സ് ട്രെയിനിംഗ്, 3D ആനിമേഷൻ & വിഷ്വൽ ഇഫക്ട്സ്.

6 മാസ കോഴ്‌സുകൾ: പ്രൊഫഷണൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (DCA), സർട്ടിഫിക്കറ്റ് ഇൻ വേർഡ് പ്രോസസ്സിംഗ് & ഡാറ്റാ എൻട്രി, ഗ്രാഫിക് ഡിസൈൻ & അഡ്വർടൈസിംഗ്.

പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള 18-നും 35-നും ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാൻ അവസരം. ഇവർക്ക് മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള സ്കോളർഷിപ്പും 100% പ്ലേസ്‌മെന്റ് സഹായവും ലഭിക്കുന്നതാണ്. തൊഴിൽ രഹിതരായ യുവതീയുവാക്കൾക്ക് നൈപുണ്യ വികസനത്തിലൂടെ മികച്ച തൊഴിലവസരങ്ങൾ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്: 89219 05200, 99460 48102

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് വിവാഹ റിസപ്ഷനിടെ കൂട്ടത്തല്ല്

0
കൊല്ലം: കൊല്ലത്ത് വിവാഹ റിസപ്ഷനിടെ കൂട്ടത്തല്ല്. കൊല്ലം താന്നിയിലാണ് സംഭവം....

മിഠായി പദ്ധതി മരുന്ന് വിതരണം ക്രമമല്ലാതായി ; ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികളും കുടുംബങ്ങളും...

0
കാസർ​ഗോഡ് : കേരളത്തിലെ ടൈപ്പ് വൺ പ്രമേഹരോഗികളായ കുട്ടികൾക്ക് താങ്ങായി സർക്കാർ...

ഛായാഗ്രാഹകൻ ടി.എൻ. കൃഷ്ണൻകുട്ടി അന്തരിച്ചു

0
ആലപ്പുഴ: പ്രശസ്ത ഛായാഗ്രാഹകന്‍ ടിഎന്‍ കൃഷ്ണന്‍കുട്ടി അന്തരിച്ചു. 96 വയസ്സായിരുന്നു....

ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ അന്തരിച്ചു

0
ചിറ്റൂർ : മുതിർന്ന കോൺഗ്രസ് നേതാവും ചിറ്റൂർ മുൻ എം.എൽ.എയുമായ കെ....