പത്തനംതിട്ട : ജില്ലയില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരീക്ഷണത്തില്‍ കഴിയുന്നവരും കഴിഞ്ഞവരുമായ 10,076 കുടുംബങ്ങള്‍ക്കും എ.എ.വൈ കാര്‍ഡ് ഉടമകളായ 23,861 കുടുംബങ്ങള്‍ക്കും രണ്ടുദിവസത്തിനകം സൗജന്യ കിറ്റ് വിതരണം പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. ജില്ലാ സപ്ലൈ ഓഫീസര്‍, സപ്ലൈക്കോ, റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.
സപ്ലൈക്കോയുടെ പത്തനംതിട്ട ഡിപ്പോയില്‍ നിന്ന് നിരീക്ഷണത്തിലുള്ള 2945 കുടുംബങ്ങള്‍ക്കാണ് കിറ്റ് വിതരണം നടത്തുക. ഇതില്‍ 2000 കിറ്റുകള്‍ പായ്ക്ക് ചെയ്തതില്‍ 1815 കിറ്റുകള്‍ വിതരണം ചെയ്തു. റാന്നി ഡിപ്പോയില്‍ 3341 കുടുംബങ്ങള്‍ക്കാണ് കിറ്റ് ലഭിക്കുക. ഇതില്‍ 341 കിറ്റ് പായ്ക്ക് ചെയ്തതില്‍ 311 കുടുംബങ്ങള്‍ക്ക് വിതരണം നടത്തി. പറക്കോട് ഡിപ്പോയില്‍ നിന്ന് നിരീക്ഷണത്തിലുള്ള 2174 കുടുംബങ്ങളാണുള്ളത്. ഇതില്‍ 1020 കിറ്റ് പായ്ക്കുചെയ്തു. 552 കിറ്റുകള്‍ വിതരണം നടത്തി. തിരുവല്ല ഡിപ്പോയില്‍ നിരീക്ഷണ ലിസ്റ്റിലുള്ള 1616 കുടുംബങ്ങളില്‍ 130 പേര്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്തു.
16 ഇനം സാധനങ്ങളാണ് നിരീക്ഷണത്തിലുള്ളവര്‍ക്ക് ലഭ്യമാക്കുന്നത്. പഞ്ചസാര, ചെറുപയര്‍, കടല, തുമര, ഉഴുന്ന്, ആട്ട എന്നിവ ഓരോ കിലോ, വെളിച്ചെണ്ണ ഒരു ലിറ്റര്‍, ശബരി തേയില 500 ഗ്രാം, സാമ്പാര്‍പൊടി 100 ഗ്രാം, രസപ്പൊടി 100 ഗ്രാം, മുളക്‌പൊടി 200 ഗ്രാം, മല്ലിപ്പൊടി 200 ഗ്രാം, കടുക് 100 ഗ്രാം, ഉപ്പ് ഒരു കിലോ, അലക്ക് സോപ്പ് 2, തുണി സഞ്ചി ഒന്ന് എന്നിവയാണ് വിവിധ സാധനങ്ങള്‍.
എ.എ.വൈ റേഷന്‍ കാര്‍ഡിനുള്ള സൗജന്യ കിറ്റ് പത്തനംതിട്ട സപ്ലൈക്കോയില്‍ മൊത്തമുള്ള 7221 കുടുംബങ്ങള്‍ക്കും തയ്യാറായിട്ടുണ്ട് ഇതില്‍ 3826 കിറ്റ് വിതരണം ചെയ്തു. റാന്നി സപ്ലൈക്കോ ഡിപ്പോയില്‍ ആകെയുളള 5932 എ.എ.വൈ കാര്‍ഡില്‍ മുഴുവനും പായ്ക്കുചെയ്തു. ഇതില്‍ 1000 കിറ്റ് വിതരണം നടത്തി. പറക്കോട് ഡിപ്പോയില്‍ മൊത്തമുള്ള 5530 കാര്‍ഡില്‍ എല്ലാവര്‍ക്കും വിതരണം ചെയ്തു. തിരുവല്ല സപ്ലൈയ്‌ക്കോ 5178 എ.എ.വൈ കാര്‍ഡില്‍ മുഴുവന്‍ എണ്ണവും പായ്ക്കുചെയ്തു. ഇതില്‍ 2410 കിറ്റുകള്‍ വിതരണം നടത്തി.
എ.എ.വൈ കാര്‍ഡുടമകള്‍ക്ക് 18 ഇനം സാധനങ്ങളാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉപ്പ് ഒരു കിലോ, പഞ്ചസാര ഒരു കിലോ, ചെറുപയര്‍ ഒരു കിലോ, കടല ഒരു കിലോ, വെളിച്ചെണ്ണ അരലിറ്റര്‍, തേയില 250 ഗ്രാം, ആട്ട രണ്ടു കിലോ, റവ/ നുറുക്ക് ഗോതമ്പ് ഒരു കിലോ, മുളകുപൊടി 100 ഗ്രാം, മല്ലിപ്പൊടി 100 ഗ്രാം, തുവരപ്പരിപ്പ് 250 ഗ്രാം, മഞ്ഞപ്പൊടി 100 ഗ്രാം, ഉലുവ 100 ഗ്രാം, കടുക് 100 ഗ്രാം, അലക്ക് സോപ്പ് 2, സണ്‍ ഫ്‌ളവര്‍ ഓയില്‍ ഒരു ലിറ്റര്‍, ഉഴുന്ന് ഒരു കിലോ, തുണി സഞ്ചി ഒന്ന് ഉള്‍പ്പെടെയുള്ളവ സാധനങ്ങള്‍.
രണ്ടുദിവസത്തിനകം കിറ്റുകള്‍ പൂര്‍ണമായും വിതരണം ചെയ്യണമെന്ന് കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ എം.എസ് ബീന, ഡി.ഡി.പി എസ്. സൈമ തുടങ്ങിയവര്‍ പങ്കെടുത്തു.