റേഷന്‍ കടകള്‍ വഴിയുള്ള സൗജന്യ കിറ്റ് വിതരണം പുനരാരംഭിക്കണം

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന ക്രമാതീതമായ വര്‍ദ്ധനവിന്റെ പശ്ചാത്തലത്തില്‍ റേഷന്‍ കടകള്‍ വഴിയുള്ള സൗജന്യ ഭക്ഷ്യ ധാന്യ കിറ്റ് വിതരണം പുനരാരംഭിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് ജേക്കബ്ബ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഒരു കുടുംബത്തിലെ ഒരാള്‍ക്ക് കോവിഡ് ബാധിച്ചാല്‍ കുടുംബത്തിലെ എല്ലാവരും രോഗബാധിതരാകുന്ന സാഹചര്യമാണുള്ളത്. വരുമാനമാര്‍ഗം ഇല്ലാതാകുന്നതിനാല്‍ പല കുടുംബങ്ങളും പട്ടിണിയിലാണ്. മുന്‍വര്‍ഷങ്ങളില്‍ ഇതേ സാഹചര്യമുണ്ടായപ്പോള്‍ എ.പി.എല്‍ ബി.പി.എല്‍ വ്യത്യാസമില്ലാതെ റേഷന്‍ കടകള്‍ വഴിയുള്ള സൗജന്യ ഭക്ഷ്യ ധാന്യ കിറ്റിനെയാണ് ആശ്രയിച്ചിരുന്നത്.

യോഗത്തില്‍ ജില്ലാ പ്രസിഡന്റ് മാര്‍ട്ടിന്‍ മാണി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടി രാജു പാണാലിക്കല്‍, ജില്ലാ ഭാരവാഹികളായ ഷാജി അമ്പാട്ട്, ഷാഹുല്‍ പള്ളത്ത്പറമ്പില്‍, ടോമി മൂഴിക്കുഴിയില്‍, സാബു മുതിരക്കാലാ, അനില്‍ പയ്യാനിക്കല്‍, സാം ജോര്‍ജ്, സിബിച്ചന്‍ മനക്കല്‍, ജോസ് ചിറ്റടിയില്‍, ജോണ്‍സണ്‍ അലക്‌സാണ്ടര്‍, ജോസ് പുന്നോലിക്കുന്നേല്‍, ജിന്‍സ് ജോര്‍ജ്, ബാബു വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...