ഐഐഐസിയില്‍ സൗജന്യ പരിശീലനം

For full experience, Download our mobile application:
Get it on Google Play

കൊല്ലം ചവറ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ 200 വിദ്യാര്‍ഥികള്‍ക്ക് സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലനത്തിന് അപേക്ഷിക്കാം. പത്താം ക്ലാസ് വിജയിച്ചവര്‍ക്കുള്ള കണ്‍സ്ട്രക്ഷന്‍ ലബോറട്ടറി ആന്‍ഡ് ഫീല്‍ഡ് ടെക്നീഷ്യന്‍ ലെവല്‍ 4, അസിസ്റ്റന്റ് ഇലക്ട്രീഷ്യന്‍ ലെവല്‍ 3, പ്ലസ് വണ്‍ വിജയിച്ചവര്‍ക്കുള്ള എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്റര്‍ ലെവല്‍ 4, മെക്കാനിക് ഹൈഡ്രോളിക് ലെവല്‍ 4, പ്ലസ് ടു വിജയിച്ചവര്‍ക്കുള്ള പ്ലംബര്‍ ജനറല്‍ ലെവല്‍ 4 എന്നിവയിലാണ് പരിശീലനം. ഒബിസി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം.

വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ താഴെ ആയിരിക്കണം. ഒരു വിദ്യാര്‍ഥിക്ക് ഫീസിനത്തില്‍ 25000 രൂപ വകുപ്പ് ഐ ഐ ഐ സിക്ക് അനുവദിക്കും.
യോഗ്യത തെളിയിക്കുന്ന അസല്‍ രേഖ, വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി കൊല്ലം ചവറ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ ഹാജരാകണം. അവസാന തീയതി ജനുവരി 31. ഫോണ്‍ : 8078980000. വെബ്‌സൈറ്റ് : www.iiic.ac.in

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇ.ഡി ആക്രമണക്കേസ് : 28 പ്രതികൾക്കെതിരെ പിഎംഎൽഎ കേസും

0
തിരുവനന്തപുരം : പിണറായി വിജയന്റെ വാടക വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...

തെന്മല സർക്കിൾ ഓഫീസ് കുളത്തുപ്പുഴയിൽ തുടരും ; ഐജി ഉത്തരവിറക്കി

0
കൊല്ലം : തെന്മല സർക്കിൾ ഇൻസ്പെക്ടർ ഓഫീസിന്റെ പ്രവർത്തനം കുളത്തുപ്പുഴയിൽ തന്നെ...

ബാങ്കുകളിൽ മുക്കുപണ്ടം പണയം വെച്ച് അഞ്ച് ലക്ഷത്തോളം രൂപ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ

0
മലപ്പുറം: ബാങ്കുകളെ കബളിപ്പിച്ച് മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ...

ലോക പാരാ അമ്പെയ്ത്ത് സീരീസിലെ ആദ്യ വ്യക്തിഗത സ്വർണം നേടി ശീതൾ

0
അഹമ്മദാബാദ് : ലോക പാരാ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി ഇന്ത്യൻ...