ലോക്സഭാ തിരഞ്ഞെടുപ്പ് – മാര്‍ത്തോമ്മാ സഭ നിലപാട് വ്യക്തമാക്കി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: ലോക്സഭാ തിരഞ്ഞെടുപ്പ് അതീവ ഗൗരവമുള്ളതാണെന്നും തികഞ്ഞ ഉത്തരവാദിത്വ ബോധത്തോടെ വോട്ടവകാശം എല്ലാവരും വിനിയോഗിക്കണമെന്നും അത് ഏവരുടെയും പൗരത്വ കടമയാണെന്നും ഡോ. തിയാഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പൊലീത്ത പറഞ്ഞു. ജനകീയ പ്രശ്നങ്ങളില്‍ ഇടപെടുന്നവരും വിഭാഗീയതകള്‍ക്കതീതമായ നിലപാടുള്ളവരും പൊതു ജീവിതത്തില്‍ ധാര്‍മികത ഉയര്‍ത്തിപിടിക്കുന്നവരും വിജയിച്ചു വരേണ്ടത് രാജ്യത്തെ ജനാധിപത്യത്തിന്റെ നിലനില്‍പ്പിനു ആവശ്യമാണ്. ദാരിദ്ര്യം, വിലക്കയറ്റം, തൊഴിലില്ലായ്മ, വന്യജീവി ആക്രമണം, ഉള്‍പ്പെടെ നിരവധി നീറുന്ന പ്രശ്നങ്ങള്‍ ജനങ്ങളെ വേട്ടയാടുന്നു. ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങളില്‍ ഒപ്പം നില്‍ക്കുന്നവരും പരിഹാരത്തിന് ശ്രമിക്കുന്നവരും തിരഞ്ഞെടുക്കപ്പെടണം. നൂറ്റാണ്ടുകളായി രാജ്യം കാത്തു സൂക്ഷിച്ച ബഹുസ്വരതയും ജനങ്ങള്‍ തമ്മിലുള്ള സൗഹൃദവും കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കണം.

വൈവിദ്ധ്യമാണ് ഇന്ത്യയുടെ ചാരുത. അതില്‍ വിള്ളല്‍ വീണു കൂടാ. വെറുപ്പും വിദ്വേഷവും വളരാന്‍ അനുവദിച്ചു കൂടാ. ജനാധിപത്യം സംരക്ഷിക്കപ്പെടണം. മത സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും രാജ്യത്തു പുലരണം. ന്യൂനപക്ഷങ്ങള്‍ സംരക്ഷിക്കപ്പെടണം. ഭരണഘടനാ അവകാശമായ മതസ്വാതന്ത്ര്യത്തിന് നേരെ നടക്കുന്ന നീക്കങ്ങള്‍ ആശങ്കാജനകമാണ്. എല്ലാവര്‍ക്കും തുല്യ നീതിയും അവസര സമത്വവും ലഭ്യമാകണം. ദളിതര്‍ക്കും സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും എതിരെ വര്‍ധിച്ചു വരുന്ന അതിക്രമങ്ങള്‍ക്കെതിരെ മുഖം നോക്കാതെയുള്ള നടപടികള്‍ ഉണ്ടാകണം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ പൊതു തിരഞ്ഞെടുപ്പ് രാജ്യത്തിന്റെ യശസും അഭിമാനവും ഉയര്‍ത്തുന്നതാകണം. അതിനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ ജനങ്ങളും പങ്കാളികളാകണമെന്നും മെത്രാപ്പോലീത്താ സൂചിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...