പത്തനംതിട്ട : സമാനതകളില്ലാത്ത ഐതിഹാസികമായ ഇന്‍ഡ്യന്‍ സ്വാതന്ത്ര്യസമര ചരിത്രവും അത് നയിച്ച നേതാക്കളും ജനങ്ങളുടെ മനസ്സില്‍ എന്നും ജ്വലിക്കുന്ന ഓര്‍മ്മയായി നിലനില്‍ക്കുമെന്ന് ആന്‍റോ ആന്‍റണി എ.പി പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട രാജീവ് ഭവനില്‍ നടത്തിയ സ്വാതന്ത്യദിനാഘോഷ പരിപാടിയിയില്‍ സ്വാതന്ത്ര്യദിന സന്ദേശം നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യം നേടി 77 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും രാജ്യത്തെ ജനങ്ങളുടെ വ്യക്തി സ്വാതന്ത്ര്യവും, ജനാധിപത്യ അവകാശങ്ങളും, ഭരണഘടനാ തത്വങ്ങളും സംരക്ഷിക്കപ്പെടാതെ പോകുന്നത് വര്‍ത്തമാനകാല ഇന്‍ഡ്യയുടെ ദുര്യോഗമാണെന്ന് ആന്‍റോ ആന്‍റണി പറഞ്ഞു.
ഡി.സി.സി പ്രസിസന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ രാജീവ് ഭവന്‍ അങ്കണത്തില്‍ പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിന പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡന്‍റ് എ. സുരേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ മാലേത്ത് സരളാദേവി, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, കെ.പി.സി.സി അംഗം മാത്യു കുളത്തുങ്കല്‍, ഡി.സി.സി ഭാരവാഹികളയ അനില്‍ തോമസ്, സാമുവല്‍ കിഴക്കുപുറം, കെ. ജാസിംകുട്ടി, സുനില്‍ എസ്. ലാല്‍, റോജിപോള്‍ ദാനിയേല്‍, എലിസബത്ത് അബു, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് ജെറി മാത്യു സാം, പോഷക സംഘടനാ നേതാക്കളായ ശ്യാം.എസ്.കോന്നി, അന്‍സര്‍ മുഹമ്മദ്, ബാബു മാമ്പറ്റ, എസ്. അഫ്സല്‍, ഫാത്തിമ നാസര്‍ എന്നിവര്‍ പ്രസംഗിച്ചു.