5 വര്‍ഷം ; 17 അധ്യക്ഷന്‍മാര്‍ ; അന്‍വറിനെതിരായ നടപടി വൈകിപ്പിക്കാന്‍ ആസൂത്രിത നീക്കം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പി.വി.അന്‍വര്‍ എം.എല്‍.എ കൈവശം വച്ചിരിക്കുന്ന മിച്ചഭൂമി തിരിച്ചുപിടിക്കേണ്ട കോഴിക്കോട് താമരശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്റ കസേരയില്‍ അഞ്ചുവര്‍ഷത്തിനിടെ മാറിവന്നത് പതിനേഴുപേര്‍. അഞ്ചുതവണയായി സ്ഥലം മാറിവന്ന എന്‍ റംല ആകെയിരുന്നത് 18 മാസമാണ്. ഭൂമി തിരിച്ചുപിടിക്കാന്‍ കുടൂതല്‍ സമയം വേണമെന്ന സര്‍ക്കാര്‍ ആവശ്യം തള്ളിയ ഹൈക്കോടതി, ഇതുവരെ സ്വീകരിച്ച നടപടികള്‍ ഉടന്‍ അറിയിക്കാന്‍ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.

പി.വി.അന്‍വര്‍ എം.എല്‍.എയും കുടുംബവും മലപ്പുറം കോഴിക്കോട് ജില്ലയിലായി ഭൂപരിധി നിയമം ലംഘിച്ച് ഭൂമി കൈവശപ്പെടുത്തിയതായി കാണിച്ച് 2017 ലാണ് മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മ, ലാന്‍ഡ് ബോര്‍ഡിന് പരാതി നല്‍കിയത്. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ ലാന്‍ഡ് ബോര്‍ഡ്, ഭൂമി തിരിച്ചുപിടിക്കാന്‍ താമരശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ്ചെയര്‍മാനോട് ആവശ്യപ്പെട്ടു. തിരിച്ചുപിടിക്കാന്‍ പോയിട്ട് കസേരയില്‍ ഒന്ന് ഉറച്ചിരിക്കാന്‍ പോലും ആര്‍ക്കും പറ്റിയിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. 2017 നവംബര്‍ മുതല്‍ 2022 ഏപ്രില്‍ വരെ ഇതേ തസ്തികയില്‍ സ്ഥലം മാറിവന്നവരുടെ പട്ടിക നോക്കുക.

17 പേര്‍. ഇതില്‍ അഞ്ചുതവണയും സ്ഥാനത്തിരുന്നത് എന്‍ റംല. പക്ഷെ ഇതില്‍ നാല് തവണയും ഇരിക്കാന്‍ പറ്റിയത് വെറും ദിവസങ്ങള്‍ മാത്രം.നടപടികള്‍ മനപൂര്‍വം വൈകിപ്പിക്കുന്നതിനുവേണ്ടിയുള്ള ആസൂത്രിത നീക്കമാണിതെന്നാണ് പരാതിക്കാരന്റ ആക്ഷേപം. ലാന്‍ഡ് ബോര്‍ഡിന്റ ഭാഗത്ത് നിന്ന് നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. അഞ്ചുമാസത്തിനകം മിച്ചഭൂമി തിരിച്ചുപിടിക്കണമെന്ന് കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ഹൈക്കോടതിയില്‍ ഉത്തരവിട്ടിരുന്നു. ഒരുവര്‍ഷം കഴിഞ്ഞിട്ടും നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് വീണ്ടും കോടതിയെ സമീപിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം കണ്ണൂരിൽ പിടിയിൽ

0
കണ്ണൂർ: വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം...

മല്ലികാർജുൻ ഖർഗെയെ അപമാനിച്ചെന്ന പരാതി : ശുദ്ധീകരണത്തിൽ നടപടിയാവശ്യപ്പെട്ട് രാഷ്‌ട്രപതിക്ക് ഇന്ന് പരാതി നൽകും

0
ഡൽഹി : കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖ‍ർ​ഗയെ അപമാനിച്ചെന്ന പരാതിയിൽ രാഷ്ട്രപതിയുടെ...

ഉപഭോഗം കൂടി, രാജ്യത്താകെ വൈദ്യുതി പ്രതിസന്ധിയുണ്ട് ; മന്ത്രി സണ്ണി ജോസഫ്

0
തിരുവനന്തപുരം : വൈദ്യുതി പ്രതിസന്ധി പെട്ടെന്നുണ്ടായതല്ലെന്ന് മന്ത്രി സണ്ണി ജോസഫ്. രാജ്യത്താകെ...

പിഎം ശ്രീ : സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ല, സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് ഇടതുസർക്കാർ ;...

0
കോഴിക്കോട് : പിഎം ശ്രീയിൽ സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ...