ഏഴുമണിക്കൂറോളം ഫ്രീസറില്‍ സൂക്ഷിച്ച ‘മൃതദേഹം’ പുറത്തെടുത്തത്​ ‘ജീവനോടെ’ ; ഡോക്​ടര്‍മാരുടെ അനാസ്​ഥക്കെതിരെ പരാതി

For full experience, Download our mobile application:
Get it on Google Play

ലഖ്​നോ : ഉത്തര്‍പ്രദേശില്‍ ഏഴുമണിക്കൂറോളം ഫ്രീസറില്‍ സൂക്ഷിച്ച ‘മൃതദേഹം’ പുറത്തെടുത്തത്​ ‘ജീവനോടെ. മൊറാദാബാദ്​ ജില്ല ആശുപത്രിയിലാണ്​ സംഭവം. ബൈക്ക്​ ഇടിച്ചതിനെ തുടര്‍ന്നാണ്​ വ്യാഴാഴ്ച രാത്രി ഇലക്​ട്രീഷനായ ശ്രീകേഷ്​ കുമാറിനെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​. ആശുപത്രിയിലെ ഡോക്​ടര്‍മാര്‍ 40കാരന്‍ മരിച്ചതായി അറിയിച്ചു. തുടര്‍ന്ന്​ മൃതദേഹം മോര്‍ച്ചറിയിലെ ഫ്രീസറിലേക്ക്​ മാറ്റുകയും ചെയ്​തു.

പിന്നീട്​ ഏഴുമണിക്കൂറിന്​ ശേഷമാണ്​ മൃതദേഹം പുറത്തെടുത്തത്​. പോസ്റ്റ്​മോര്‍ട്ടത്തിനായി ബന്ധുക്കള്‍ സമ്മതപത്രം എഴുതി നല്‍കുകയും ചെയ്​തു. തുടര്‍ന്ന്​ പോലീസിന്‍റെ സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുത്തപ്പോള്‍ കുമാറിന്‍റെ ഭാര്യാസഹോദരി മൃതദേഹത്തിന്​ അനക്കമുള്ളതായി ശ്രദ്ധിക്കുകയായിരുന്നു. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.

‘എമര്‍ജന്‍സി മെഡിക്കല്‍ ഓഫീസര്‍ വെളുപ്പിന്​ മൂന്നുമണിക്ക്​ പരിശോധിച്ചപ്പോള്‍ അദ്ദേഹത്തിന്​ ഹൃദയമിടിപ്പ്​ ഉണ്ടായിരുന്നില്ല. നിരവധി തവണ അദ്ദേഹത്തെ പരിശോധിച്ച്‌​ നോക്കിയിരുന്നു. തുടര്‍ന്ന്​ മരിച്ചതായി അറിയിച്ചു. ഇന്ന്​ രാവിലെ പോലീസും ബന്ധുക്കളും നോക്കിയപ്പോള്‍ അദ്ദേഹത്തിന്​ ഹൃദയമിടിപ്പുണ്ടായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ജീവന്‍ രക്ഷിക്കുന്നതിനാണ്​ മുന്‍ഗണനയെന്ന്’ -മൊ​റാദാബാദ്​ ചീഫ്​ മെഡിക്കല്‍ സൂപ്രണ്ട്​ ഡോ. ശിവ സിങ്​ പറഞ്ഞു. നിലവില്‍ മീററ്റിലെ ആശുപത്രിയിൽ ചികിത്സയിലാണ്​ കുമാര്‍. ഡോക്​ടര്‍മാരുടെ അനാസ്​ഥക്കെതിരെ പരാതി നല്‍കിയതായി ബന്ധുക്കള്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെയ്യ് ക്രമക്കേടിൽ കർശന നടപടിയുമായി ആഭ്യന്തര വകുപ്പ്; കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച്. ദേവസ്വം സെക്രട്ടറി രാജമാണിക്യം...

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻ്റിൻ്റെ ശോചനീയവസ്ഥ ; ആഗസ്റ്റ് 5ന് സംയുക്ത പരിശോധന നടത്തും

0
പത്തനംതിട്ട: ഏഴ് കൊല്ലം മുമ്പ് ഉദ്ഘാടനം ചെയ്ത പത്തനംതിട്ട കെ.എസ്.ആർ.ടി.സി ബസ്...

​”ഡാർക് ഹ്യൂമർ”; പ്രൽഹാദ് ജോഷിയുടെ മന്ത്രിസഭാ നിയമനത്തെ പരസ്യമായി പരിഹസിച്ച് ബിജെപി നേതാവിന്റെ മകൾ

0
ഡല്‍ഹി: പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രള്‍ഹാദ് ജോഷിയെ നിയമിച്ചത് ഡാര്‍ക്...

റാന്നി താലൂക്ക് രൂപീകരണത്തിന് നാളെ 43 വയസ്സ് ; മലയോര നാടിന് ഇത് അഭിമാന...

0
റാന്നി: പത്തനംതിട്ട ജില്ലയിലെ ഏറ്റവും വലിയ താലൂക്കുകളിലൊന്നായ റാന്നി രൂപീകൃതമായിട്ട് ഇന്ന്...