Wednesday, March 12, 2025 7:20 pm

വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധന കർശനം : ഇന്ത്യയിൽ എത്തുന്നവർക്ക് പുതിയ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി:ഇന്ത്യയിൽ എത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് പുതിയ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്രസർക്കാർ. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണിത്. രാജ്യത്തേക്ക് എത്തുന്ന വിമാനങ്ങളിലെ യാത്രക്കാരെ കോവിഡ് പരിശോധനക്ക് വിധേയമാക്കണം. ഡിസംബർ 24 മുതലാണ് പുതിയ നിയന്ത്രങ്ങൾ പാലിക്കേണ്ടത്.

രാജ്യാന്തര യാത്ര നടത്തുന്നവർ കോവിഡ് വാക്‌സിൻ എടുത്തിരിക്കണം. യാത്രയ്ക്കിടെ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്നും മന്ത്രാലയം പുറത്തിറക്കിയ മാർഗ്ഗരേഖയിൽ പറയുന്നു. കോവിഡ് ലക്ഷണമുള്ളവരെ ഐസൊലേറ്റ് ചെയ്യണമെന്നും നിർദ്ദേശമുണ്ട്. പ്രവേശന സമയത്ത് എല്ലാവരേയും ആരോഗ്യ ഉദ്യോഗസ്ഥർ തെർമൽ സ്‌ക്രീനിംഗിന് വിധേയരാക്കണം.

സ്‌ക്രീനിംഗ് സമയത്ത് രോഗലക്ഷണങ്ങൾ കണ്ടെത്തുന്ന യാത്രക്കാരെ ഉടൻ ഐസൊലേറ്റ് ചെയ്യുകയും ഹെൽത്ത് പ്രോട്ടോക്കോൾ അനുസരിച്ച് നിയുക്ത മെഡിക്കൽ സ്ഥാപനത്തിലേക്ക് കൊണ്ടുപോകുകയും ചെയ്യണമെന്ന് അതിൽ പറയുന്നു. രാജ്യത്തേയ്ക്ക് എത്തുന്ന രണ്ട് ശതമാനം യാത്രക്കാരെയാണ് കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കേണ്ടത്. 12 വയസ്സിൽ താഴെയുള്ള കുട്ടികളെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

പരിശോധനയ്ക്ക് വിധേയരാക്കേണ്ടവരെ വിമാന കമ്പനിയ്ക്ക് തിരഞ്ഞെടുക്കാമെന്നും നിർദ്ദേശമുണ്ട്. യാത്രക്കാരിൽ നിന്ന് ശേഖരിക്കുന്ന സാംപിളുകൾ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയാൽ, ആ സാംപിളുകൾ ഐഎൻഎസ്എസിഒജി ലബോറട്ടറി ശൃംഖലയിൽ ജീനോമിക് പരിശോധനയ്ക്കു വിധേയമാക്കണം. ഇത്തരത്തിൽ കോവിഡ് രോഗബാധിതരെന്നു കണ്ടെത്തുന്ന യാത്രക്കാർക്ക് നിശ്ചിത കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ചികിൽസ ഉറപ്പാക്കണം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നി കിഴവള്ളൂരിൽ ഓടികൊണ്ടിരുന്ന കെ എസ് ആർ റ്റി സി ബസിന് തീപിടിച്ചു

0
  കോന്നി : കെ എസ് ആർ റ്റി സി ഫാസ്റ്റ് പാസഞ്ചർ...

ഹരിയാന മുനിസിപ്പൽ തെരഞ്ഞെടുപ്പ് : സീറ്റുകൾ തൂത്തുവാരി ബിജെപി

0
ന്യൂഡൽഹി: ഹരിയാനയിലെ പത്ത് മേയർ സ്ഥാനങ്ങളിൽ ഒമ്പത് സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ...

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം ജീവനക്കാരനെ മാറ്റിയ സംഭവം : റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടി...

0
തിരുവനന്തപുരം: കേരള ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ് പരീക്ഷ നടത്തി കൂടല്‍മാണിക്യം ക്ഷേത്രത്തിലെ...

പാലക്കാട് ലക്കിടിയിൽ ട്രെയിൻ തട്ടി രണ്ട് പേർ മരിച്ചു

0
പാലക്കാട്: പാലക്കാട് ലക്കിടിയിൽ ട്രെയിൻ തട്ടി രണ്ട് മരണം. 24 വയസുള്ള...