ന്യൂഡൽഹി : തുടര്‍ച്ചയായ മൂന്നാം ദിനവും രണ്ടു ലക്ഷം കടന്ന് കോവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,34,692 രോഗികളാണ് രജിസ്റ്റർ ചെയ്തത്. 1,341 പേർ മരിക്കുകയും ചെയ്തു. പ്രതിദിന മരണനിരക്കിൽ ഏറ്റവും ഉയർന്ന കണക്കാണിത്. 1,23,354 പേരാണ് രോഗമുക്തരായതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രോഗമുക്തി നിരക്ക് 87.23 ശതമാനത്തിലേക്കു താഴ്ന്നു.
ദിനംപ്രതി കോവിഡ് കേസുകൾ രാജ്യത്ത് വർധിക്കുകയാണ്. 1,45,26,609 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചിരിക്കുന്നത്. 1,26,71,220 പേർ രോഗമുക്തരായിട്ടുണ്ട്. സജീവ രോഗികളുടെ എണ്ണം 16 ലക്ഷം കടന്നു. 16,79,740 പേരാണ് ചികിൽസയിലുള്ളത്. ആകെ മരണം 1,75,649 ആണ്. അതേസമയം 11,99,37,641 പേരാണ് ഇതുവരെ വാക്സീൻ സ്വീകരിച്ചിരിക്കുന്നത്.