വെള്ളിയാഴ്ച 2,34,692 പേർക്ക് കോവിഡ് ; 2 ലക്ഷം കടക്കുന്നത് തുടർച്ചയായ മൂന്നാം ദിവസം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : തുടര്‍ച്ചയായ മൂന്നാം ദിനവും രണ്ടു ലക്ഷം കടന്ന് കോവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,34,692 രോഗികളാണ് രജിസ്റ്റർ ചെയ്തത്. 1,341 പേർ മരിക്കുകയും ചെയ്തു. പ്രതിദിന മരണനിരക്കിൽ ഏറ്റവും ഉയർന്ന കണക്കാണിത്. 1,23,354 പേരാണ് രോഗമുക്തരായതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രോഗമുക്തി നിരക്ക് 87.23 ശതമാനത്തിലേക്കു താഴ്ന്നു.

ദിനംപ്രതി കോവിഡ് കേസുകൾ രാജ്യത്ത് വർധിക്കുകയാണ്. 1,45,26,609 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചിരിക്കുന്നത്. 1,26,71,220 പേർ രോഗമുക്തരായിട്ടുണ്ട്. സജീവ രോഗികളുടെ എണ്ണം 16 ലക്ഷം കടന്നു. 16,79,740 പേരാണ് ചികിൽസയിലുള്ളത്. ആകെ മരണം 1,75,649 ആണ്. അതേസമയം 11,99,37,641 പേരാണ് ഇതുവരെ വാക്സീൻ സ്വീകരിച്ചിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

0
കണ്ണൂർ: കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ...

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...