തൊടുപുഴ : എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് പേടിച്ച് ഓടിയയാള്‍ ഡാമില്‍ വീണ് മരിച്ചു. കുളമാവ് സ്വദേശി ബെന്നിയാണ് (47) മരിച്ചത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പ്രതി കുളമാവ് ഡാമില്‍ വീണ് മരിച്ചത്.
ഇയാൾ കോഴിക്കടയുടെ മറവില്‍ മദ്യ വിൽപന നടത്തുന്ന വിവരമറിഞ്ഞ് എക്സൈസ് സംഘം പരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു സംഭവം. എക്സൈസ് സംഘത്തെ കണ്ടതും ബെന്നി ഓടി. ഇതിനിടെ ഡാമില്‍ വീഴുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം മുങ്ങിയെടുത്തത്.