മാതളത്തിന്റെ കുരു കഴിക്കുന്നത്‌ കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ നോക്കാം

For full experience, Download our mobile application:
Get it on Google Play

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ഫലമാണ് മാതളം. വിറ്റാമിൻ സി, കെ, ബി, ഇ, കാത്സ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം, ഫോളേറ്റ് തുടങ്ങിയവ അടങ്ങിയതാണ് മാതളം. മാതളം മാത്രമല്ല, മാതളത്തിൻറെ കുരുവും ഭക്ഷ്യയോഗ്യവും മധുരവും രുചികരവുമാണ്. പോഷകഗുണമുള്ളതിനാൽ മാതളത്തിൻറെ കുരു കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. അവയിലും ആന്റിഓക്സിഡന്റുകൾ, വിറ്റാമിനുകൾ (വിറ്റാമിൻ സി, കെ പോലുള്ളവ), ധാതുക്കൾ (പൊട്ടാസ്യം പോലുള്ളവ) എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

മാതളത്തിൻറെ കുരു കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
1.മാതളത്തിൻറെ കുരുവിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ ദഹനത്തിന് ഗുണം ചെയ്യും.
2.മാതളത്തിൻറെ കുരുവിൽ ആൻറി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ വിവിധ ക്യാൻസർ സാധ്യതകളെ കുറയ്ക്കാൻ സഹായിക്കും.
3.രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്‌ട്രോളിൻറെ അളവ് കുറയ്ക്കാനും മാതളത്തിൻറെ കുരു സഹായിക്കുന്നു.
4.ഇവ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യും.
5.മാതളത്തിൻറെ കുരുവിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ പതിവായി കഴിക്കുന്നത് 6.രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.

7.ഇവയിലെ ആന്റി-ഇൻഫ്‌ലമേറ്ററി ഗുണങ്ങൾ സന്ധിവേദനയുടെ ലക്ഷണങ്ങളെ ലഘൂകരിക്കാനും സഹായിക്കും.
8.മാതളത്തിൻറെ കുരു കഴിക്കുന്നത് ശരീരത്തിലെ രക്തയോട്ടത്തിന് നല്ലതാണ്. വിളർച്ച തടയാനും ഇത് സഹായിക്കും.
9.പ്രമേഹരോഗികൾക്കും ഇവ കഴിക്കുന്നത് നല്ലതാണ്. തലച്ചോറിൻറെ ആരോഗ്യത്തിനും ഇവ ഗുണം ചെയ്യും.
മാതളത്തിൽ കുരു കുറഞ്ഞ കലോറിയും ഉയർന്ന നാരുകളുമുള്ളതാണ്. അതിനാൽ ഇവ വണ്ണം കുറയ്ക്കാനും സഹായിക്കും.
10.മാതളത്തിൽ കുരുവിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്‌സിഡൻറുകൾ ചർമ്മത്തെ സംരക്ഷിക്കുകയും യുവത്വവും ആരോഗ്യകരവുമായ ചർമ്മത്തെ നൽകുകയും ചെയ്യും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...