റാന്നി : ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ചു റാന്നി തോട്ടമണ്‍ കൃഷിഭവന്റെയും റാന്നി ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ റാന്നി കൃഷിഭവൻ പരിസരത്ത് ഫലവൃക്ഷതൈ നട്ടു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശോഭ ചാർലി, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സച്ചിൻ വയല, പ്രസന്നകുമാരി, അംഗം മന്ദിരം രവീന്ദ്രൻ, റാന്നി കൃഷി അസിസ്റ്റന്റ് ഡയറക്ടർ സിജി സൂസൻ ജോർജ്, കൃഷി ഓഫീസർ ലാൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.
കൃഷിഭവന്റെയും റാന്നി ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഫലവൃക്ഷതൈ നട്ടു
RECENT NEWS
Advertisment