കാറിനുള്ളില്‍ കളിക്കുകയായിരുന്ന മൂന്നു കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : കാറിനുള്ളില്‍ കളിക്കുകയായിരുന്ന മൂന്നു കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു. ദിവസ വേതന തൊഴിലാളിയായ നാഗരാജിന്റെ മക്കളായ നിതീഷാ (7), നിതീഷ് (5) എന്നിവരും അയല്‍വാസിയായ സുധന്റെ മകന്‍ കബിശാന്തുമാണ്(4) മരിച്ചത്. തിരുനല്‍വേലി പണക്കുടിക്കു സമീപമാണ് ദാരുണമായ സംഭവം. ശനിയാഴ്ച ഉച്ചഭക്ഷണത്തിന് ശേഷം വീട്ടില്‍ നിന്ന് കളിക്കാന്‍ പോയതാണ് മൂവരും. ദിവസങ്ങള്‍ക്ക് മുമ്പ് നാഗരാജിന്റെ സഹോദരന്‍ മണികണ്ഠന്‍ വീടിന് സമീപം ഹോണ്ട കാര്‍ പാര്‍ക്ക് ചെയ്തിരുന്നു. കാറിന്റെ പിന്‍വാതില്‍ പുറത്ത് നിന്ന് മാത്രമേ തുറക്കാന്‍ കഴിയുമായിരുന്നൊള്ളു. കാറില്‍ കയറിയ മൂന്ന് കുട്ടികളും കുടുങ്ങി.

വൈകുന്നേരമായിട്ടും കുട്ടികളെ കാണാഞ്ഞതിനാലാണ് രക്ഷിതാക്കള്‍ തിരച്ചില്‍ നടത്തിയത്. കുട്ടികള്‍ കാറിനു സമീപം കളിക്കുന്നത് കണ്ടെന്ന ഒരാള്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് ഇവര്‍ ഇവിടേക്കെത്തിയത്. ഈ സമയം മൂന്ന് കുട്ടികളും കാറിനുള്ളില്‍ അബോധാവസ്ഥയില്‍ കിടക്കുന്നതാണ് കണ്ടത്. കാറിന്റെ ഡോര്‍ തകര്‍ത്ത് കുട്ടികളെ പുറത്തെടുത്തു. കുട്ടികളെ പനഗുഡി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർമാതാവ് എൻ.ജി. ജോൺ അന്തരിച്ചു

0
കൊച്ചി : നിർമാതാവ് ജിയോ കുട്ടപ്പൻ (എൻ.ജി. ജോൺ-90) അന്തരിച്ചു. ബുധനാഴ്ച...

റദ്ദാക്കിയ 44 ജെപിഎസ്‌സി, ജെഎസ്എസ്‌സി പരീക്ഷകളുടെ ലിസ്റ്റ് പുറത്തുവിട്ട് ജാർഖണ്ഡ് സർക്കാർ

0
റാഞ്ചി: നടത്തിപ്പിലെ ക്രമക്കേടുകളെ തുടർന്ന് റദ്ദാക്കിയ 44 തൊഴിൽ റിക്രൂട്ട്മെന്റ് പരീക്ഷകളുടെ...

പ്രതിനിധികളെത്തിയില്ല ; ചരിത്രത്തിൽ ആദ്യമായി ടാറ്റ സൺസ് ഓഹരിയുടമകളുടെ യോഗം മാറ്റിവെച്ചു

0
മുംബൈ : ടാറ്റാ സൺസിന്റെ ചൊവ്വാഴ്ച ചേരാനിരുന്ന 108-ാം വാർഷിക പൊതുയോഗം...

‘കുറ്റവാളികളല്ലാത്തവരുടെ കേസുകൾ റദ്ദാക്കാം’ ; നീറ്റ് പ്രതിഷേധത്തിൽ പ്രതികരിച്ച് സുപ്രീം കോടതി

0
ന്യൂഡൽഹി : പരീക്ഷാക്രമക്കേടുകൾക്കെതിരേ രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർഥികളുടെ പേരിലുള്ള...