ഉച്ചക്കട എല്‍.എം.എസ്.എല്‍.പി സ്കൂളില്‍ ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധന നടത്തി

For full experience, Download our mobile application:
Get it on Google Play

വിഴിഞ്ഞം : ഉച്ചക്കട എല്‍.എം.എസ്.എല്‍.പി സ്കൂളില്‍ ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധന നടത്തി. കഴിഞ്ഞ ദിവസങ്ങളില്‍ 26 കുട്ടികള്‍ക്ക് ഛര്‍ദിയും വയറിളക്കവും വന്നതിനുപിന്നാലെ ശനിയാഴ്ച അഞ്ച് കുട്ടികളെ കൂടി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സ്കൂളിലെ സ്റ്റോര്‍ പൂട്ടി സീല്‍ ചെയ്തു. അരി, പാചകത്തിനുപയോഗിക്കുന്ന മസാലകള്‍ ഉള്‍പ്പെടെയുള്ള വിവിധതരം പൊടികളുടെ സാമ്പിളുകള്‍ അധികൃതര്‍ ശേഖരിച്ചു.

ഭക്ഷ്യ സുരക്ഷ വിഭാഗം കോവളം സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍ സി.വി. ജയകുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വെള്ളിയാഴ്ചയാണ് വെങ്ങാനൂര്‍ ഉച്ചക്കട എല്‍.എം.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഛര്‍ദിയും വയറിളക്കവും പനിയുമടക്കമുള്ള ശാരീരീക അസ്വാസ്ഥ്യങ്ങളുണ്ടായത്. വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ച കുട്ടികള്‍ ചികിത്സയ്ക്കുശേഷം വീടുകളിലേക്ക് മടങ്ങി. സ്കൂളില്‍നിന്ന് ഉച്ച ഭക്ഷണം കഴിച്ച്‌ വീട്ടിലെത്തിയ കുട്ടികള്‍ക്ക് രാത്രിയോടെ ഛര്‍ദിയും വയറിളക്കവുമായതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്കൂളില്‍നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധനക്കയച്ച്‌ ഫലം ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃപ്പൂണിത്തുറയിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
കൊച്ചി: ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തൃപ്പൂണിത്തുറ ഉദയംപേരൂരിലെ ശ്രീപാദം...

ദേവസ്വം ബോർഡിന്റെ അനാസ്ഥ ; അറ്റകുറ്റപ്പണിയില്ല, പുതിയ തിരുവോണത്തോണി മുങ്ങി

0
ആറന്മുള : ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായ തിരുവോണത്തോണി...

മുല്ലപെരിയാർ കേസ് ; പുതിയ സ്പെഷ്യൽ കൗൺസിലിനെ നിയമിച്ച് കേരളം

0
ന്യൂഡൽഹി : മുല്ലപെരിയാർ മെഗാ കാർ പാർക്കിങ് കേസിലെ തെളിവെടുപ്പ് നടപടികൾ...

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ വിറ്റ സംഭവം ; പ്രതി മകളുടെ ദൃശ്യങ്ങളും പകര്‍ത്തി

0
കൊല്ലം: കൊല്ലത്ത് ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഭര്‍ത്താവ് വിറ്റെന്ന പരാതിയില്‍...