ദേവസ്വം ബോർഡിന്റെ അനാസ്ഥ ; അറ്റകുറ്റപ്പണിയില്ല, പുതിയ തിരുവോണത്തോണി മുങ്ങി

For full experience, Download our mobile application:
Get it on Google Play

ആറന്മുള : ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായ തിരുവോണത്തോണി മുങ്ങി കേടുപാടുകൾ സംഭവിച്ചു. തോണിക്ക് ദ്വാരം വീണതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. അപകടത്തെത്തുടർന്ന് തോണിയുടെ മണ്ഡപത്തിന്റെ മകുടം ഉൾപ്പെടെ ഇളകിപ്പോയിട്ടുണ്ട്. 2022-ൽ നിർമ്മിച്ച പുതിയ തിരുവോണത്തോണിക്കാണ് ഈ അപകടം സംഭവിച്ചത്. എല്ലാ വർഷവും കൃത്യമായ അറ്റകുറ്റപ്പണികൾ നടത്തിയാണ് തിരുവോണത്തോണി നീറ്റിലിറക്കാറുള്ളത്. എന്നാൽ ഇത്തവണ ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്ന് മതിയായ പരിചരണമോ അറ്റകുറ്റപ്പണികളോ ഉണ്ടായില്ലെന്ന് കടുത്ത വിമർശനം ഉയരുന്നുണ്ട്.

ബോർഡിന്റെ ഈ അനാസ്ഥയാണ് തോണിക്ക് കേടുപാടുകൾ സംഭവിക്കാൻ കാരണമെന്നാണ് പ്രധാന ആരോപണം. തിരുവോണ ദിനത്തിൽ സദ്യയ്ക്കുള്ള സാധനങ്ങളുമായി എത്തുന്ന ഈ തോണിക്ക് ഇത്തരത്തിൽ കേടുപാടുകൾ സംഭവിച്ചത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. തിരുവോണത്തിന് ഇനി ആറ് ദിവസം മാത്രമാണ് ബാക്കിയുള്ളത്. അതിനാൽ തന്നെ എത്രയും വേഗം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി തോണി വീണ്ടും സജ്ജമാക്കേണ്ടത് അനിവാര്യമാണ്. നിലവിൽ തോണി കരയ്ക്കുകയറ്റി അറ്റകുറ്റപ്പണികൾ ആരംഭിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...