ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ വിറ്റ സംഭവം ; പ്രതി മകളുടെ ദൃശ്യങ്ങളും പകര്‍ത്തി

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊല്ലത്ത് ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഭര്‍ത്താവ് വിറ്റെന്ന പരാതിയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. നാലു വയസ്സുകാരി മകളുടെ ദൃശ്യങ്ങളും പകര്‍ത്തി എന്നാണ് പരാതിക്കാരി നല്‍കിയിരിക്കുന്ന മൊഴി. ഒന്നിലധികം ആളുകളുമായി കിടക്ക പങ്കിടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചു എന്നും പരാതിക്കാരി പറയുന്നു. കൊല്ലത്തെ വിവാദ പങ്കാളി കൈമാറ്റ ദമ്പതികളുമായും ഭര്‍ത്താവിന് ബന്ധം ഉണ്ടെന്നാണ് വിവരം. ഇതിനിടെ പരാതിക്കാരി ഭര്‍ത്താവായ പ്രതിക്കെതിരെ വിവാഹമോചന ഹര്‍ജി നല്‍കി. നാട്ടിലും വിദേശത്തുമായി കിടപ്പറ ദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്നാണ് പരാതിക്കാരി വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രീകരണം തടഞ്ഞപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നും യുവതി പറയുന്നു. ഭര്‍ത്താവിന് പല സംഘങ്ങളുമായി ബന്ധം ഉണ്ടെന്നും മറ്റു സ്ത്രീകളോടും പുരുഷന്മാരോടും അടുപ്പമുണ്ടെന്നും യുവതി വെളിപ്പെടുത്തിയിട്ടുണ്ട്.

കിടപ്പുമുറിയില്‍ നിന്നുള്ള സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി ഭര്‍ത്താവ് അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയില്‍ കൂടുതല്‍ വിവരങ്ങള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. പ്രതി സ്വന്തം അമ്മയുടെയും മറ്റു ചില സ്ത്രീകളുടെയും നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി ഫോണില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് യുവതി പറഞ്ഞിരുന്നത്. പോലീസിന് നല്‍കിയ പരാതിയിലാണ് കൂടുതല്‍ വിവരങ്ങളുള്ളത്. പരാതിയില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ മകളുടെ മുന്നില്‍വെച്ച് ലൈംഗിക വൈകൃതം കാണിച്ചിരുന്നു. ഇതോടെ വീട്ടുകാരോട് കാര്യം പറഞ്ഞതില്‍ പ്രകോപിതനായി യുവതിയെ ആക്രമിച്ചിരുന്നു. ഇസ്തിരിപ്പെട്ടി കൊണ്ട് തലയ്ക്ക് അടിക്കുകയും താക്കോല്‍കൂട്ടം കൊണ്ട് ദേഹമാസകലം ഇടിക്കുകയുമായിരുന്നു. യുവതി നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വിദേശത്ത് കഴിയവെയാണ് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് ഫോണില്‍ പകര്‍ത്തിയത്. കൗണ്‍സിലിംഗ് നല്‍കുകയെന്ന ഉദ്ദേശത്തിലാണ് ഭര്‍ത്താവിനെ നാട്ടിലേക്ക് കൊണ്ടുവന്നതെന്നും എന്നാല്‍ കൗണ്‍സിലിംഗിന് നിര്‍ബന്ധിച്ചപ്പോഴും മര്‍ദ്ദിച്ചെന്നും യുവതി പറയുന്നു. ഭര്‍ത്താവിന് പങ്കാളിയെ പങ്കുവെയ്ക്കല്‍ സംഘങ്ങളുമായും ബന്ധമുണ്ടെന്നും യുവതി ആരോപിക്കുന്നു. പൊലീസ് പരാതിയില്‍ അന്വേഷണം നടത്തിവരികയാണ്. യുവതിയുടെ മൊഴി രേഖപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...