തിരുവനന്തപുരത്തെ വൻകിടഹോട്ടലുകളുടെ തട്ടുകട : പരിശോധന കർശനമാക്കി ; 12 കടകൾ അടപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നഗരത്തിലെ അനധികൃത തട്ടുകടകൾക്കെതിരേ ശക്തമായ നടപടികൾ തുടർന്ന് സിറ്റി പോലീസ്. വഴുതക്കാട് കോട്ടൺഹിൽ സ്‌കൂളിന് സമീപം വഴി തടസ്സപ്പെടുത്തി മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിച്ചിരുന്ന 12 തട്ടുകടകൾ മ്യൂസിയം എസ്.എച്ച്.ഒ. പ്രശാന്തിന്റെ നേതൃത്വത്തിലാണ് ഒഴിപ്പിച്ചത്. സിറ്റി പോലീസ് കമ്മിഷണർ ഡോ.അരുൾ ആർ.ബി. കൃഷ്ണയുടെ നിർദേശപ്രകാരമായിരുന്നു നടപടി. അനധികൃത തട്ടുകടകൾക്കെതിരേ പോലീസ് നേരത്തേ തന്നെ നടപടികളാരംഭിച്ചിരുന്നു. ഇത്തരം കടകൾ ഒരു കാണവശാലും അനുവദിക്കില്ലെന്ന് കമ്മിഷണറും മേയർ വി.വി.രാജേഷും അറിയിച്ചിരുന്നു.

കോട്ടൺഹിൽ ഭാഗത്ത് കടകൾ ഒഴിപ്പിക്കാനെത്തിയപ്പോൾ നടത്തിപ്പുകാർ പ്രതിഷേധവുമായെത്തി. എന്നാൽ, ലൈസൻസ് ഉൾപ്പെടെ ഹാജരാക്കാൻ ഇവർക്കായില്ല. രേഖകൾ ഇല്ലാതെ നടത്തിപ്പ് അനുവദിക്കില്ലെന്ന് പോലീസ് കർശന നിലപാടെടുത്തതോടെ ഇവർ പിൻവാങ്ങി. ഇവിടെ ഭക്ഷണം പാചകം ചെയ്ത അവശിഷ്ടങ്ങൾ കൂടിക്കിടക്കുന്നത് നീക്കം ചെയ്യണമെന്നും നിർദേശം നൽകി. കോട്ടൺഹിൽ സ്‌കൂൾ പി.ടി.എ.യും വിഷയത്തിൽ പരാതി നൽകിയിരുന്നതായി പോലീസ് പറഞ്ഞു. കോർപ്പറേഷൻ സെക്രട്ടറിയേയും പോലീസ് വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. ഇതുകൂടാതെ വെള്ളയമ്പലം-ശാസ്തമംഗലം റോഡിൽ അനധികൃതമായി ഫുഡ് ട്രക്കുകൾ നിർത്തിയിട്ട് ഭക്ഷണം ഇരുന്ന് കഴിക്കാൻ സൗകര്യമൊരുക്കുന്നതും നിരോധിക്കും. ഇവയിൽനിന്ന് പാഴ്സൽ മാത്രം അനുവദിക്കാനാണ് തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...