Wednesday, June 26, 2024 1:50 pm

പ്ലസ് വൺ സീറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് വിദ്യാർഥിനിയുടെ ആത്മഹത്യ ; നാളെ ഫ്രറ്റേണിറ്റിയുടെ വിദ്യാഭ്യാസ ബന്ദ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: രണ്ടാംഘട്ട അലോട്ട്‌മെന്റ് പൂർത്തിയായ ശേഷവും മലബാറിൽ തുടരുന്ന പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്കിടെ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് വിദ്യാർഥിനി ഹാദി റുഷ്ദ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചും ആവശ്യമായ പുതിയ ബാച്ചുകൾ അടിയന്തിരമായി അനുവദിക്കണമെന്നാവശ്യപ്പെട്ടും ഫ്രറ്റേണിറ്റി മൂവ്‌മെന്റ സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. വിദ്യാർഥിനിയുടെ മരണത്തിന് ഉത്തരവാദി കേരള മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമാണ്. ഇനിയൊരു ഹാദി റുഷ്ദ കേരളത്തിൽ ഉണ്ടാകരുത്. അതിന് പുതിയ ബാച്ചുകൾ അനുവദിച്ച് ഉത്തരവിറക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്‌റിൻ ആവശ്യപ്പെട്ടു.

കേരളത്തിൽ ഈ വർഷത്തെ എസ്.എസ്.എൽ.സി ഫലം പുറത്തുവന്ന് പ്ലസ് വൺ അലോട്ട്‌മെന്റ് പ്രക്രിയ ആരംഭിച്ചതിനു ശേഷവും മലബാർ ജില്ലകളിൽ ഹയർ സെക്കൻഡറി സീറ്റ് പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. മലബാർ ജില്ലകളിൽ ഏകജാലക സംവിധാനത്തിലൂടെ ഈ വർഷം പ്ലസ് വണ്ണിന് അപേക്ഷിച്ചിട്ടുള്ളവർ 2,46,086 വിദ്യാർഥികളാണ്. ജൂൺ 11ന് വൈകിട്ട് പ്രസിദ്ധീകരിച്ച രണ്ടാം അലോട്ട്‌മെന്റിന് ശേഷം 1,27,181 വിദ്യാർഥികൾക്ക് മലബാറിൽ സീറ്റ് ലഭിച്ചിട്ടില്ല. മലബാർ ജില്ലകളിൽ ബാക്കി ലഭ്യമായിട്ടുള്ള 42,641 സീറ്റുകളിലേക്ക് കൂടി ഇനി പ്രവേശനം ലഭിച്ചാലും 84,540 വിദ്യാർഥികൾ മലബാറിൽ സീറ്റ് ഇല്ലാതെ പുറത്തു നിൽക്കേണ്ടിവരും. പാലക്കാട്- 17794, മലപ്പുറം-32239, കോഴിക്കോട്-16600, വയനാട്-3073, കണ്ണൂർ -9313, കാസർകോട്-5521 എന്നിങ്ങനെയാണ് സീറ്റ് അപര്യാപ്തത. സീറ്റുകളുടെ കുറവ് എന്ന യാഥാർഥ്യത്തെ സർക്കാർ ഇപ്പോഴും ബോധപൂർവം മറച്ചുവെക്കാനാണ് ശ്രമിക്കുന്നത്. പുതിയ സ്ഥിരം ബാച്ച് അനുവദിച്ചുകൊണ്ട് പ്രശ്നപരിഹാരം നടത്തുന്നതിന് പകരം മാർജിനൽ സീറ്റ് വർധനവെന്ന അങ്ങേയറ്റം വിദ്യാർഥി ദ്രോഹ നടപടികൾ തുടരുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്.

കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിൽ പ്ലസ് വൺ സീറ്റ് ലഭിക്കാത്ത സാഹചര്യത്തിൽ ആത്മഹത്യ ചെയ്ത ഹാദി റുഷ്ദ എന്ന പെൺകുട്ടി മലബാർ വിദ്യാഭ്യാസ വിവേചനത്തിന്റെ രക്തസാക്ഷിയാണ്. ആറ് എ പ്ലസും 85% മാർക്കും ലഭിച്ചിട്ടും രണ്ട് അലോട്ട്‌മെന്റിലും പ്രവേശനം ലഭിക്കാതിരുന്ന വിദ്യാർഥിനിയാണ് ഹാദി റുഷ്ദ. ഫുൾ എ പ്ലസ് നേടിയ നിരവധി വിദ്യാർഥികൾ മലപ്പുറം ജില്ലയിൽ ഇപ്പോഴും സീറ്റ് ലഭിക്കാതെ പുറത്താണ്.മലബാർ ജില്ലകളിൽ ആയിരക്കണക്കിന് സീറ്റുകൾ ബാക്കിയാണെന്ന നുണ പ്രചാരണം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ നടത്തിയ അതേദിവസമാണ് മലപ്പുറത്ത് രണ്ടാം ഘട്ട അലോട്ട്‌മെന്റിലും സീറ്റ് ലഭിക്കാതെ വിദ്യാർഥിനിയുടെ ആത്മഹത്യയുണ്ടാകുന്നത് എന്നത് ഗൗരവപ്പെട്ട സാഹചര്യമാണ്. സർക്കാർ സ്‌പോൺസേർഡ് സ്ഥാപനവൽകൃത കൊലപാതകമാണിത്. സർക്കാറിന്റെ വിദ്യാഭ്യാസ വിവേചന നയത്തിന്റെ രക്തസാക്ഷിയാണ് ഹാദി റുഷ്ദ. നാളിതു വരെയുള്ള മലബാർ വിദ്യാഭ്യാസ അവകാശ പോരാട്ടങ്ങൾക്ക് വർഗീയ ചാപ്പ നൽകിയവരും അതിനെ പൈശാചികവൽക്കരിച്ചവരും ഹാദി റുഷ്ദയുടെ വ്യവസ്ഥാപിത കൊലപാതകത്തിന്റെ കൂട്ടുപ്രതികളാണ്. ഹാദി റുഷ്ദയുടെ രക്തസാക്ഷിത്വം മലബാർ വിദ്യാഭ്യാസ അവകാശ പോരാട്ടങ്ങളെ കൂടുതൽ ജനകീയവും കരുത്തുറ്റതുമാക്കുമെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.പി തഷ്രീഫ്, ആദിൽ അബ്ദുറഹീം, ജില്ലാ പ്രസിഡന്റ് അലി സവാദ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കാലാവസ്ഥാ മാറ്റം കാരണം കൈതച്ചക്ക കൃഷിയിൽ വ്യാപക നാശം

0
കോട്ടയം : അപ്രതീക്ഷിതമായുണ്ടാകുന്ന കാലവസ്ഥാ മാറ്റം കൈതച്ചക്ക കർഷകരെ ആകെ വലയ്ക്കുന്നു....

സംയുക്ത കർഷകസംഘടനകളുടെ നേതൃത്വത്തിൽ ചിങ്ങോലി മൃഗാശുപത്രിക്കു മുൻപിൽ സമരം നടത്തി

0
ചിങ്ങോലി : മൃഗാശുപത്രിയിലെത്തുന്ന ക്ഷീരകർഷകരും കന്നുകാലികളും തെന്നിവീഴുന്നതിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സംയുക്ത...

ഭരണപക്ഷം പ്രതീക്ഷിക്കാത്ത ശക്തമായ പ്രസംഗം : പ്രതിപക്ഷ നേതാവായി ആദ്യ ദിവസം തിളങ്ങി രാഹുൽ...

0
ന്യൂ ഡല്‍ഹി : പ്രതിപക്ഷ നേതാവെന്ന നിലയിൽ സഭയിൽ ആദ്യ ദിവസം...

ലഹരി ഉപയോഗം കൂടുന്നതിനു കാരണം നിയോ ലിബറല്‍ മുതലാളിത്തം ; ചൂഷണ വ്യവസ്ഥ ഇല്ലാതാക്കണമെന്ന്...

0
തിരുവനന്തപുരം : തീവ്രമായ മത്സരങ്ങളും കൊടിയ ചൂഷണങ്ങളും നിറഞ്ഞ നിയോലിബറല്‍ മുതലാളിത്തം...