കുവൈറ്റ് ദുരന്തം : ലോക കേരളസഭ മാറ്റിവെക്കണമെന്ന് പ്രതിപക്ഷം ; പ്രതിനിധികൾ വന്നതിനാല്‍ മാറ്റില്ലെന്ന് സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കുവൈറ്റ് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ലോക കേരളസഭയുടെ നാലാം സമ്മേളനം മാറ്റിവെക്കണമെന്ന ആവശ്യം ശക്തമാകുന്നു. ധൂർത്തടിക്കുള്ള സമ്മേളനം നിർത്തി പണം പ്രവാസികളുടെ ക്ഷേമത്തിന് നൽകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾ എത്തിയ സാഹചര്യത്തിൽ സമ്മേളനം നിർത്തലാക്കാനാകില്ലെന്നാണ് സർക്കാർ വിശദീകരണം. പ്രയോജനമെന്ത്, വൻ ധൂർത്ത് എന്നീ വിമർശനങ്ങൾ കഴിഞ്ഞ ലോക കേരളസഭയുടെ കഴിഞ്ഞ മൂന്ന് സമ്മേളന കാലത്തും ഉയർന്നതാണ് . നാലാം സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെയാണ് കുവൈറ്റ് ദുരന്തം. മലയാളികളുടെ മരണം സംസ്ഥാനത്തിന്‍റെ ദു:ഖമായി മാറുമ്പോൾ സമ്മേളനത്തിന്‍റെ പ്രസക്തിയാണ് പലരും ചോദ്യം ചെയ്യുന്നത്.

ഇന്നത്തെ ഉദ്ഘാടന സമ്മേളനവും ചർച്ചയും കലാപരിപാടികളും മാറ്റി. പക്ഷെ നാളെയും മറ്റന്നാളും ചർച്ചകളുണ്ടാകും. നിയമസഭ മന്ദിരത്തിലെ മുറികളിൽ മന്ത്രിമാരും മുൻ മന്ത്രിമാരും മോഡറേറ്റർ മാരായുള്ള ചർച്ചകളാണ് നടക്കുന്നത്. 103 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും. ഈ ചർച്ചകളുടെ റിപ്പോർട്ടിംഗ് ക്രോഡീകരിച്ച് സർക്കാറിന് നൽകും. എല്ലാം പതിവ് നടപടിക്രമങ്ങൾ. എന്നാൽ ശുപാർശകളൊന്നും കഴിഞ്ഞ കാലങ്ങളിലെ പോലെ നടപ്പാക്കില്ല. ഇന്നലെ മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് സമ്മേളനം മാറ്റാൻ ആദ്യം ആവശ്യപ്പെട്ടത്. ഇന്ന് ബിജെപിയും സമാന ആവശ്യം ഉയർത്തുന്നു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് അഭിനന്ദനാർഹം; പിന്തുണയുമായി ലത്തീൻ ആർച്ച് ബിഷപ്പ്

0
കൊല്ലം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിലില്‍ സര്‍ക്കാരിനെ പ്രശംസിച്ച് ലത്തീന്‍...

അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

0
കൊല്ലം: അമൃതാനന്ദമയിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലത്ത് നിന്ന്...

എക്‌സൈസ് മന്ത്രിക്കെതിരെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം; സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു

0
തിരുവനന്തപുരം: എക്‌സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് തിരുവനന്തപുരം...

ലഹരിക്കേസ്; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ അറസ്റ്റിൽ

0
കാസർകോട്: ലഹരിക്കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ പിടിയിൽ. യൂത്ത് കോൺഗ്രസിന്റെ...