ഇന്ധനത്തോടൊപ്പം ഇന്ധനം സമ്മാനം ; ഓണത്തിന് വ്യത്യസ്ത ഓഫറുമായി പമ്പുടമ

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : ഇന്ധനത്തോടൊപ്പം സമ്മാന കൂപ്പണുമായി മടങ്ങാം വീട്ടിലേക്ക്. ഓണത്തിന് ഇന്ധനം സമ്മാനമായി നല്‍ക്കുകയാണ് തൊടുപുഴ മുതലക്കോടത്തെ പമ്പുടമ. ചൂണാട്ട് പമ്പില്‍ നിന്നും അത്തം മുതല്‍ ഇന്ധനം നിറക്കുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ഭാഗ്യശാലികള്‍ക്കാണ് സമ്മാനം നല്കുന്നത്.

എത്ര രൂപക്ക് ഇന്ധനം നിറക്കുന്നവര്‍ക്കും കൂപ്പൺ നൽകുന്നുണ്ട്. ഇവിടെ നിന്നും ഇന്ധനം നിറക്കുന്നവര്‍ക്ക്  ഒരു സമ്മാനക്കൂപ്പണ്‍ പമ്പ് നൽകുന്നുണ്ട്. അതിൽ ഓണത്തിന് ഏര്‍പ്പെടുത്തിയ സമ്മാന പദ്ധതിയില്‍ 30 ലിറ്റര്‍ ഇന്ധനമാണ് ഒന്നാം സമ്മാനം, രണ്ടാം സമ്മാനം 15 ലിറ്റര്‍,  മൂന്നാം സമ്മാനം 5 ലിറ്റര്‍, 2.5 ലിറ്റര്‍ , ഒരു ലിറ്റര്‍ എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങള്‍.

തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് ഇഷ്ടാനുസരണം പെട്രോളോ ഡീസലോ സമ്മാനമായി വാങ്ങാം. പ്രതിസന്ധിക്കാലത്തെ സമ്മാന പദ്ധതിയില്‍ ഉപഭോക്താക്കളും ഏറെ സന്തോഷത്തിലാണ്. ഉത്രാട ദിനത്തിലാണ് സമ്മാനര്‍ഹരെ തെരഞ്ഞെടുക്കുക. വിജയിക്ക് 30 ലിറ്റര്‍ ഒന്നിച്ച്‌ ആവശ്യമില്ലെങ്കില്‍ പലതവണയായി ഇന്ധനം നിറക്കാനും അവസരമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....