കോന്നി : കോന്നിയിൽ വാഹനങ്ങളിൽ ഉണ്ടാകുന്ന ഇന്ധന ചോർച്ചയുടെ കാരണം കണ്ടെത്താൻ കഴിയാതെ വർക്ഷോപ്പ് ജീവനക്കാരും മോട്ടോർ വാഹന വിദഗ്ദ്ധരും പ്രതിസന്ധിയിലാകുന്നു.വാഹനങ്ങളുടെ പെട്രോൾ ടാങ്കിൽ നിന്നും എഞ്ചിനിലേക്ക് പോകുന്ന പൈപ്പിൽ ആണ് കൂടുതലും ചോർച്ച കണ്ടെത്തിയിട്ടുള്ളത്. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിൽ നിന്നും ഇന്ധന ചോർച്ച ഉണ്ടാകുന്ന ഗന്ധം തിരിച്ചറിയുമ്പോൾ മാത്രമാണ് ഈ കാര്യം ഡ്രൈവർമാർ അറിയുന്നത്.അപ്പോഴേക്കും പകുതിയിൽ അധികം ഇന്ധനം വാഹനങ്ങളിൽ നിന്നും നഷ്ടപെട്ടിട്ടുണ്ടാകും.ചൂടുകൂടുതൽ ഉള്ള സ്ഥലങ്ങളിൽ ഇത്തരത്തിൽ ഉള്ള ഇന്ധന ചോർച്ച അപകടങ്ങൾക്കും കാരണമായി തീരാറുണ്ട്.ടാങ്കിൽ നിന്നും എഞ്ചിനിലേക്ക് പോകുന്ന പൈപ്പിൽ ചെറിയ സുഷിരങ്ങൾ വീണാണ് ഇന്ധനം നഷ്ട്ടപെടുന്നതായി ഇതുവരെ ഉള്ള സംഭവങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്.ചെറിയ തുള്ളികളായി പെട്രോൾ നഷ്ട്ടപെടുന്നതിനാൽ പലപ്പോഴും ഇത് ആരും ശ്രദ്ധിക്കാറില്ല.മഴക്കാലം ആണെകിൽ പലപ്പോഴും ഇത് അറിയുക പോലുമില്ല.മാസങ്ങളായി കണ്ടുവരുന്ന ഈ പ്രശ്നത്തെ തുടർന്ന് കോന്നിയിലെ വർക്ഷോപ്പുകളിൽ നിരവധി വാഹനങ്ങൾ ആണ് അറ്റകുറ്റപണികൾ നടത്തുവാൻ കയറ്റിയിരിക്കുന്നത്.വാഹനത്തിന് ഇത്തരം തകരാർ സംഭവിച്ചാൽ ഈ പൈപ്പ് മാറ്റി പുതിയവ സ്ഥാപിക്കുക എന്നത് മാത്രമാണ് ഏക മാർഗം.ചില വാഹനങ്ങളിൽ പൈപ്പിൽ സുഷിരങ്ങൾ കണ്ട ഭാഗത്ത് വണ്ട് പോലെയുള്ള ചെറിയ ജീവികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.എന്നാൽ ഈ വണ്ടുകൾ ആണ് സംഭവത്തിന് പിന്നിൽ എന്ന് സ്ഥിരീകരിക്കുവാനും കഴിഞ്ഞിട്ടില്ല.റാന്നി,പത്തനംതിട്ട ഭാഗങ്ങളിലെ വർക്ഷോപ്പുകളിലും സമാന സംഭവങ്ങളിൽ വാഹനങ്ങൾ അറ്റകുറ്റപ്പണികൾക്കായി കൊണ്ടുവന്നിരുന്നു.
കോന്നിയിൽ വാഹനങ്ങളിൽ നിന്നും ഇന്ധനം ചോരുന്നത് ദുരൂഹത വർധിപ്പിക്കുന്നു
RECENT NEWS
Advertisment