തിരുവനന്തപുരം : രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടിയതോടെ സംസ്ഥാനത്ത് പെട്രോള്‍ വില നൂറു രൂപയിലേക്ക്. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് ഇന്ന് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 99 രൂപ 54 പൈസയാണ് വില. ഡീസല്‍ വില 94 രൂപ 82 പൈസയായി.
കൊച്ചിയില്‍ പെട്രോളിന് 97 രൂപ 60പൈസയും ഡീസലിന് 93 രൂപ 99 പൈസയുമാണ് പുതുക്കിയ വില. 22ദിവസത്തിനിടെ പന്ത്രണ്ടു തവണയാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്. രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര , ആന്ധ്രപ്രദേശ് , തെലങ്കാന , കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില ഇതിനോടകം നൂറു കടന്നു. ഇന്നലെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 99 രൂപ 20 പൈസയും ഡീസലിന് 94 രൂപ 44 പൈസയുമായിരുന്നു വില. പെട്രോളിനു 29 പൈസയും ഡീസലിന് 30 പൈസയുമാണ് ഇന്നലെ കൂട്ടിയത്.