വെണ്ടുട്ടായി ബാബു വധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്കിനെക്കുറിച്ച്‌ കൂടുതല്‍ വെളിപ്പെടുത്തലുകള്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : പിണറായി വിജയന്റെ സന്തതസഹചാരിയായിരുന്ന വെണ്ടുട്ടായി ബാബു വധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്കിനെക്കുറിച്ച്‌ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഭാര്യ പ്രേമ. പിണറായി വിജയന്റെ രഹസ്യങ്ങള്‍ പുറത്തറിയുമെന്ന് ഭയന്നാണ് ബാബുവിനെ കൊലപ്പെടുത്തിയതെന്ന് പ്രേമ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സിപിഎമ്മിന്റെ ഭീഷണിയെ തുടര്‍ന്ന് കൊലപാതകത്തില്‍ സാക്ഷി പറയാന്‍ പോലും ആരും തയ്യാറായില്ലെന്നും ഭാര്യ വെളിപ്പെടുത്തി.

പിണറായി വിജയനെക്കുറിച്ചുള്ള രഹസ്യങ്ങള്‍ പുറത്തറിയുമെന്ന ഭയമാണ് ബാബുവിനെ കൊലപ്പെടുത്താനുള്ള കാരണം. പിണറായി വിജയനുമായി അകന്നശേഷം നിരവധി തവണ ബാബുവിനെ വധിക്കാന്‍ ശ്രമം നടന്നിരുന്നു. താന്‍ കൊല്ലപ്പെടുകയാണെങ്കില്‍ അതിന് പിന്നില്‍ പിണറായി വിജയനായിരിക്കുമെന്നും ഭര്‍ത്താവ് പറഞ്ഞിരുന്നതായി പ്രേമ വെളിപ്പെടുത്തി. ബാബുവിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരാന്‍ പോലും സിപിഎമ്മുകാര്‍ സമ്മതിക്കാത്ത അവസ്ഥയുണ്ടായിരുന്നു. സിപിഎമ്മിന്റെ ഭീഷണിയെ തുടര്‍ന്ന് കൊലപാതകത്തില്‍ സാക്ഷിപറയാന്‍ പോലും ആരും തയ്യാറായില്ലെന്നും പ്രേമ പറഞ്ഞു.

തന്റെ മകന്‍ പ്രേംജിത്തിനെയും വധിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. അക്രമമുണ്ടാകുമെന്നറിഞ്ഞ് സഹായം തേടി പിണറായിയെ കണ്ടപ്പോള്‍ മകന്റെ പേര് പാര്‍ട്ടിയുടെ ലിസ്റ്റിലുണ്ടെന്നും കാത്തിരുന്നോളൂ എന്നുമാണ് മറുപടി നല്‍കിയത്. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ നിയമ നടപടിയുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും ബാബുവിന്റെ ഭാര്യ വ്യക്തമാക്കി. കെപിസിസി അധ്യക്ഷന്‍ സുധാകരന്‍ ബാബുവിന്റെ മരണം സംബന്ധിച്ച്‌ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതോടെ ഇതുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്ന ആവശ്യം വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിമന്യു വധക്കേസ് ; നാലുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി

0
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായിരുന്ന എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍...

വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണം കവർന്നു ; മോഷ്ടാവ് കണ്ണപ്പൻ രതീഷ് പിടിയിൽ

0
കൊല്ലം : ഫിൽഗിരിയിൽ വീട് കുത്തിത്തുറന്ന് 25 പവൻ കവർന്ന കേസിൽ...

പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി ജോൺ ; തന്റെ വാക്കുകൾ വിവാദമുണ്ടാക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്നും പ്രതികരണം

0
കൊച്ചി: പ്രിയദർശിനിയിലെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി...

കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച...