ദില്ലി : രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 14 പൈസയും കൂടി. കൊച്ചിയില്‍ പെട്രോള്‍ വില 96 രൂപ 76 പൈസയും ഡീസല്‍ വില 93 രൂപ 11 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ വില 98 രൂപ 70 പൈസയും ഡീസല്‍ വില 93 രൂപ 93 പൈസയുമായി ഉയര്‍ന്നു. പെട്രോളിന് 97രൂപ 13 പൈസയും ഡീസലിന് 92 രൂപ 47 പൈസയുമാണ് കോഴിക്കോട്ടെ വില.
ഇന്ധന വില വര്‍ദ്ധനവിന്റെ അനന്തരഫലമായി രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകുകയാണ്. റീട്ടെയില്‍ നാണ്യപ്പെരുപ്പം 6.3 ശതമാനമായി ഉയര്‍ന്നെന്ന കണക്കുകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഭക്ഷ്യ സാധനങ്ങളുടെയും മറ്റ് അവശ്യ വസ്തുക്കളുടെയും വില കുതിച്ച് കയറുകയാണ്.