കൊച്ചി : സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 29 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ ഈ മാസം ഇത് 16-ാം തവണയാണ് ഇന്ധന വില കൂടിയത്.
ഒരു മാസത്തിനിടെ പെട്രോളിന് 3.47 രൂപയും ഡീസലിന് 4.23 രൂപയുമാണ് വര്‍ധിച്ചത്. കൊച്ചിയില്‍ ഇന്ന് പെട്രോളിന് 94.33 രൂപയും ഡീസലിന് 90.74 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 96.21 രൂപയും ഡീസലിന് 91.50 രൂപയുമായി ഉയര്‍ന്നു.