Monday, May 13, 2024 7:35 am

സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം അനുസരിച്ച് ഏപ്രിൽ ഒന്നു മുതൽ കേരളത്തിൽ പെട്രോളിനും ഡീസലിനും 2 രൂപ വീതം കൂടും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം അനുസരിച്ച് ഏപ്രിൽ ഒന്നു മുതൽ കേരളത്തിൽ പെട്രോളിനും ഡീസലിനും 2 രൂപ വീതം കൂടും. സാമൂഹ്യസുരക്ഷാ ഫണ്ടിലേക്കുള്ള വിഹിതമായാണ് ഇന്ധന സെസ് പിരിക്കുന്നത്. ഒരു ലീറ്റർ പെട്രോളിന് 105.59 രൂപയും ഡീസലിന് 94.53 രൂപയുമാണ് കൊച്ചിയിൽ ബുധനാഴ്ചത്തെ വില. ഇത് ശനിയാഴ്ച 107.5 രൂപയും 96.53 രൂപയുമാകും. അടിസ്ഥാനവില ലീറ്ററിനു 57.46 രൂപയുള്ള പെട്രോളും 58.27 രൂപയുള്ള ഡീസലും ഉയർന്ന വിലയിലേക്കെത്തുന്നത് വിവിധ നികുതികൾ കാരണമാണ്.

ഒരു ലീറ്റർ ഇന്ധനം നിറയ്ക്കുമ്പോൾ കിഫ്ബിയിലേക്ക് ഒരു രൂപ നിലവിൽ ഈടാക്കുന്നുണ്ട്. ഇതിനു പുറമേ സെസുമുണ്ട്. ഒരു ലീറ്ററിന് 25 പൈസയാണ് സെസായി ഈടാക്കുന്നത്. ഇതിനു പുറമേയാണ് 2 രൂപ സാമൂഹ്യ സെസ് ഏർപ്പെടുത്തുന്നത്. ഒരു വർഷം 750 കോടി രൂപയാണ് സർക്കാർ ഇന്ധന സെസിലൂടെ പ്രതീക്ഷിക്കുന്നത്. 1000 കോടി രൂപ ലഭിക്കുമെന്നാണ് ജിഎസ്ടി വകുപ്പ് പറയുന്നത്.
പെട്രോൾ വില (കൊച്ചിയിലെ വില, 1000 ലീറ്ററിന്റെ വില അടിസ്ഥാനമാക്കി)അടിസ്ഥാനവില– 57,467.54
എക്സൈസ് ഡ്യൂട്ടി–19,900
ഗതാഗത ചെലവ്–148
ടാക്സബിൾ വാല്യു–77,515.54
സ്റ്റേറ്റ് ടാക്സ്–23,316.67
എഎസ്ടി–1000 (കിഫ്ബിയിലേക്ക്)
സെസ്–243.17
കമ്മിഷനു മുൻപുള്ള തുക– 1,02,075.38
കമ്മിഷൻ–3514.63
റീട്ടൈയിൽ വില–1,05,590.01
ഒരു ലീറ്ററിന്–105.59

ഡീസൽവില (കൊച്ചിയിലെ വില)
അടിസ്ഥാനവില–58272.66
എക്സൈസ് ഡ്യൂട്ടി–15800
ഗതാഗത ചെലവ്–148
ടാക്സബിൾ വാല്യു–74220.66
സ്റ്റേറ്റ് ടാക്സ്–16892.62
എഎസ്ടി–1000(കിഫ്ബിയിലേക്ക്)
സെസ്–178.93
കമ്മിഷനു മുൻപുള്ള തുക– 92292.21
കമ്മിഷൻ–2237.79
റീട്ടൈയിൽ വില–94530
ഒരു ലീറ്ററിന്–94.53

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

——————————————————————————————————

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ൽ ക​പ്പ​ലി​ടി​ച്ച് അപകടം ; ര​ണ്ടു​പേ​രെ കാ​ണാ​താ​യി

0
പൊ​ന്നാ​നി: മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ൽ ക​പ്പ​ൽ ഇ​ടി​ച്ച് ര​ണ്ടു​പേ​രെ കാ​ണാ​താ​യി. ഇ​ന്ന് പു​ല​ർ​ച്ചെ...

കണ്ണൂര്‍ ഉദയഗിരിയിൽ ഭിന്നശേഷിക്കാരനെ സഹോദരിപുത്രൻ കോടാലി കൊണ്ട് അടിച്ചുകൊന്നു

0
കണ്ണൂർ: ഉദയഗിരിയിൽ ഭിന്നശേഷിക്കാരനെ സഹോദരി പുത്രൻ അടിച്ചുകൊന്നു. ഉദയഗിരി സ്വദേശി ദേവസ്യ...

കെ.എസ്.ആര്‍.ടി.സിയിൽ ശമ്പളമില്ല ; യൂനിയനുകൾ സമരത്തിലേക്ക്

0
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിൽ ശമ്പളം മുടങ്ങിയതോടെ വിവിധ തൊഴിലാളി യൂനിയനുകൾ സമരത്തിലേക്ക്. ബി.എം.എസ്...

‘കെജ്രിവാളിന്റെ മാനസിക നില തെറ്റി’ ; ബിജെപിയിലെ പ്രായപരിധി വിമർശനത്തിൽ പ്രതികരിച്ച് അസം മുഖ്യമന്ത്രി

0
അസം : ബിജെപിയിലെ പ്രായപരിധി വിമർശനത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ...