Wednesday, July 9, 2025 8:12 pm

വീണ്ടും ഇന്ധനകൊള്ള ; പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 60 പൈ​സ​യും ഡീ​സ​ല്‍ ലി​റ്റ​റി​ന് 57 പൈ​സ​യും കൂട്ടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : രാജ്യത്ത് തുടര്‍ച്ചയായ അഞ്ചാം ദിവസവും പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ധന. ഇ​ന്ന് പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 60 പൈ​സ​യും ഡീ​സ​ല്‍ ലി​റ്റ​റി​ന് 57 പൈ​സ​യു​മാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്. ഇ​തോ​ടെ അ​ഞ്ച് ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് 2.74 രൂ​പ​യും ഡീ​സ​ലി​ന് 2.80 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്.

ആ​ഗോ​ള വി​പ​ണി​യി​ല്‍ എ​ണ്ണ​വി​ല ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്നു ക​ഴി​ഞ്ഞ 82 ദി​വ​സ​വും ഇ​ന്ധ​ന​വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​യി​രു​ന്നു. പ്ര​ത്യേ​ക അ​റി​യി​പ്പു​ക​ളൊ​ന്നു​മി​ല്ലാ​തെ ഞാ​യ​റാ​ഴ്ച മു​ത​ലാ​ണു ദിവ​സ​വും വി​ല കൂ​ട്ടി​ത്തു​ട​ങ്ങി​യ​ത്.

ഇ​ന്ന​ലെ പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 60 പൈ​സ​യും ഡീ​സ​ലി​ന് 57 പൈ​സ​യും വ​ര്‍​ധി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 54 പൈസ​യും ഡീ​സ​ലി​ന് 58 പൈ​സയു​മാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്. ഇ​തി​നു മു​മ്പാ​യി തി​ങ്ക​ളാ​ഴ്ച ലി​റ്റ​റി​ന് 60 പൈ​സ വീ​തം കൂട്ടിയിരുന്നു. മെ​യ് ആ​റി​ന് എ​ക്സൈ​സ് തീ​രു​വ പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 32.98 രൂ​പ​യും ഡീ​സ​ലി​ന് 31.83 രൂ​പ​യും ആ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​കു​തി വ​ര്‍​ധി​പ്പി​ച്ചി​രു​ന്നു.

പെട്രോള്‍ വില മൂന്ന് മാസത്തിനുള്ളില്‍ പത്തുരൂപയോളം വര്‍ധിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 80-85 രൂപയിലേക്ക് വിലയെത്തുമെന്നാണ് വിലയിരുത്തല്‍.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഡിഎൻഎ പരിശോധനയ്ക്ക് വിധേയനാക്കാൻ നിർദേശിച്ച കുടുംബകോടതിയുടെ ഉത്തരവ് റദ്ദാക്കി ബോംബെ ഹൈക്കോടതി

0
മുംബൈ: ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് ഭർത്താവ് സംശയിക്കുന്നത് മാത്രം, കുട്ടിയുടെ പിതൃത്വം...

വിഴിഞ്ഞത്തിന് സമീപം വീടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഗൃഹനാഥൻ മരിച്ചു

0
തിരുവനന്തപുരം: വിഴിഞ്ഞത്തിന് സമീപം വീടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഗൃഹനാഥൻ മരിച്ചു. കോട്ടുകാൽ...

ജെഎസ്കെ– ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമാ വിഷയത്തിൽ പ്രതികരിച്ച് ബി ഉണ്ണികൃഷ്ണൻ

0
കൊച്ചി: വിവാദമായ ‘ജെഎസ്കെ– ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ സിനിമാ...

മലപ്പുറത്ത് മരിച്ച നിപ സമ്പർക്ക പട്ടികയിലുള്ള 78 വയസുകാരിയുടെ പരിശോധനാഫലം നെഗറ്റീവ്

0
മലപ്പുറം: മലപ്പുറത്ത് മരിച്ച നിപ സമ്പർക്ക പട്ടികയിലുള്ള 78 വയസുകാരിയുടെ പരിശോധനാഫലം...