തിരുവനന്തപുരം : ഒടുവിലിതാ ഡിസലും സെഞ്ചുറി തൊട്ടു. ഇന്നത്ത വില വര്‍ധനയില്‍ മാത്രം പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 26 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരം നഗരത്തില്‍ പെട്രോളിന് 100.44 രൂപയും ഡീസലിന് 95.45 രൂപയുമായി ഉയര്‍ന്നു.
വിലക്കയറ്റം മറ്റ് സംസ്ഥാനങ്ങളിലേക്കും പടരുകയാണ്. നിരവധി സ്ഥലങ്ങളില്‍ പെട്രോളിന് പിന്നാലെ ഡീസലിനും നൂറ് രൂപ കടന്നു. രാജസ്ഥാനിലെ വിവിധ പട്ടണങ്ങളിലും മധ്യപ്രദേശിലെ ചില പട്ടണങ്ങളിലുമാണ് ഡീസല്‍ വില നൂറ് കടന്നത്. ഒഡീഷയിലെ വിദൂര പട്ടണത്തിലും ഡീസല്‍ വില നൂറ് കടന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ 57 തവണയാണ് ഇന്ധന വില കൂട്ടിയത്. ഈ മാസം മാത്രം 16 തവണയാണ് വിലകൂട്ടിയത്.