രാഷ്​ട്രപതിയുടെ സന്ദര്‍ശനത്തിന്​ മുന്നോടിയായി ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം ; ചികിത്സ കിട്ടാതെ രോഗി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ലഖ്​നോ: രാഷ്​ട്രപതിയുടെ സന്ദര്‍ശനത്തിന്​ മുന്നോടിയായി ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണങ്ങളെ തുടര്‍ന്ന്​ ചികിത്സ കിട്ടാതെ രോഗി മരിച്ചു. യു.പിയിലെ കാണ്‍പൂരിലാണ്​ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദിന്റെ  സന്ദര്‍ശനത്തിന്​ മുന്നോടിയായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്​. മൂന്ന്​ ദിവസ​ത്തെ സന്ദര്‍ശനത്തിനായാണ്​ രാംനാഥ്​ കോവിന്ദ്​ യു.പിയിലെത്തിയത്​.

വന്ദന മിശ്രയെന്ന 50കാരിയാണ്​ രാഷ്​ട്രപതിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന്​ ചികിത്സ കിട്ടാതെ മരിച്ചത്​. ശാരീരിക ബുദ്ധിമുട്ട്​ അനുഭവപ്പെട്ടതിനെ തുടര്‍ന്ന്​ ഇവരുമായി കുടുംബം ആശുപത്രിയിലേക്ക്​ തിരിച്ചു. എന്നാല്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വഴിയിലൂ​ടെയാണ്​ രാഷ്​ട്രപതിയുടേയും യാത്ര നിശ്​ചയിച്ചിരുന്നത്​. അതിനാല്‍ വഴിമധ്യേ പോലീസ്​ ഇവരെ തടയുകയും ചെയ്​തു. ഗതാഗത തടസം മറികടന്ന്​ ആശുപത്രിയിലേക്ക്​ എത്തു​മ്പോഴേക്കും വന്ദന മിശ്ര മരിച്ചിരുന്നു. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച്‌​ യു.പി പോലീസും രംഗത്തെത്തിയിട്ടുണ്ട്​. ഇത്​ വലിയൊരു പാഠമാണ്​. ഇനി ഇത്തരം സന്ദര്‍ഭങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന്​ കാണ്‍പൂര്‍ പോലീസ്​ കമ്മീഷണര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...