Thursday, April 25, 2024 3:35 pm

‘ധൂർത്ത് കാരണം കടക്കെണിയിലായ സംസ്ഥാനത്തിന് ഒരു രൂപ കുറയ്‌ക്കാനാകുന്നില്ല’ ; വി.മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്‌ : ഇന്ധനവില വിഷയത്തില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ പ്രസ്‌താവനയെ വിമര്‍ശിച്ച്‌ കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍. കേന്ദ്ര സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ കുറച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ധനവിലയിലുണ്ടായ മാറ്റം സ്വാഭാവികമായ കുറവല്ലെന്നും അത് സംസ്ഥാനം കുറച്ചതാണെന്നുമാണ് ധനമന്ത്രി അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇത് തെറ്റാണെന്നും ധൂര്‍ത്ത് മൂലം കടക്കെണിയിലായ കേരളത്തിന് സ്വന്തമായി ഒരു രൂപ പോലും കുറയ്‌ക്കാനാവുന്നില്ലെന്ന് കേന്ദ്രമന്ത്രി ഫേസ്‌ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

കേരളം കുറച്ച കണക്ക് ധനമന്ത്രി വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട വി.മുരളീധരന്‍ ബാലഗോപാലന്റെ വികൃതികള്‍ മോദി സര്‍ക്കാരിനോട് വേണ്ടെന്ന് വ്യക്തമാക്കി. വിലക്കയറ്റം മൂലം സാധാരണക്കാരനുണ്ടാകുന്ന പ്രയാസത്തോട് മുഖം തിരിക്കാനാവില്ല എന്ന കേന്ദ്ര നിലപാട് കാരണമാണ് നികുതി വരുമാനത്തില്‍ ഒരു ലക്ഷം കോടിയുടെ കുറവ് വരുന്ന ഈ തീരുമാനമെടുത്തതെന്നും മന്ത്രി സൂചിപ്പിക്കുന്നു.

വി.മുരളീധരന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂര്‍ണരൂപം ചുവടെ:
ബാലഗോപാലിന്റെ വിലയിടിവ് !
ഇന്ധനനികുതിയില്‍ വന്‍ കുറവ് വരുത്തിയതിലൂടെ ജനപക്ഷസര്‍ക്കാരെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് നരേന്ദ്രമോദി സര്‍ക്കാര്‍. സര്‍ക്കാരിന്റെ നികുതി വരുമാനത്തില്‍ ഒരു ലക്ഷം കോടിയുടെ കുറവ് ഈ തീരുമാനം മൂലം ഉണ്ടാവുമെങ്കിലും വിലക്കയറ്റം മൂലം സാധാരണക്കാരനുള്ള പ്രയാസത്തോട് മുഖം തിരിക്കാനാവില്ല എന്നാണ് ബഹു.പ്രധാനമന്ത്രിയുടെ നിലപാട്. പാചകവാതക സബ്സിഡി പുനസ്ഥാപിക്കാനുള്ള തീരുമാനം 200 രൂപയുടെ കുറവാണ് ഉജ്വല ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നത്.

6100 കോടിയുടെ അധിക ബാധ്യതയാണ് ഈ തീരുമാനം കേന്ദ്രസര്‍ക്കാരിന് നല്‍കുന്നതെന്ന് മറക്കരുത്. കേന്ദ്രം നികുതി കുറച്ചതോടെ ആനുപാതികമായി വിലയില്‍ വരുന്ന കുറവിനെ സ്വന്തം സംഭാവനയായി അവതരിപ്പിക്കാന്‍ കേരളധനമന്ത്രി കെ.എന്‍ ബാലഗോപാലിന് കുറച്ചൊന്നുമല്ല തൊലിക്കട്ടി !
‘ബാലഗോപാലന്റ കുസൃതികള്‍’ മോദി സര്‍ക്കാരിനോട് വേണ്ട !
കേരളം ‘ കുറച്ച ‘ കണക്ക് ധനമന്ത്രി വിശദീകരിക്കട്ടെ.
ധൂര്‍ത്ത് മൂലം കടക്കെണിയിലായ സംസ്ഥാനത്തിന് സ്വന്തമായി ഒരു രൂപ കുറയ്ക്കാനാവുന്നില്ല എന്നതാണ് വസ്തുത.

ഇന്ധനവിലയില്‍ മാത്രമല്ല കുറവു വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇരുമ്പ്, സ്റ്റീല്‍ , പ്ലാസ്റ്റിക് അസംസ്‌കൃത വസ്തുക്കളുടെ കസ്റ്റംസ് നികുതിയില്‍ വലിയ ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ചെറുകിട വ്യവസായമേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകുന്നതാണ് ഈ തീരുമാനമെന്നതില്‍ സംശയമില്ല. സിമന്റിന്റെയും ലഭ്യത കൂട്ടാനും വില കുറയ്ക്കാനുമുള്ള തീരുമാനവും ബഹു.ധനമന്ത്രി ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്.
മഹാമാരിയും യുദ്ധവും സൃഷ്ടിച്ച കെടുതികള്‍ ലോകത്തെയാകെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുന്ന സമയത്താണ് നരേന്ദ്രമോദി സര്‍ക്കാര്‍ വിപ്ലവകരമായ തീരുമാനമെടുക്കുന്നത്. സഹകരണാത്മ ഫെഡറലിസത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ സംസ്ഥാനസര്‍ക്കാരുകളും നികുതി കുറച്ച്‌ ജനങ്ങള്‍ക്കൊപ്പം രാജ്യത്തിനൊപ്പം നില്‍ക്കാന്‍ തയാറാവണം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ : ഗവർണറുടെ നടപടി ഹൈക്കോടതി ശരിവെച്ചു

0
കൊച്ചി : പൂക്കോട് വെറ്ററിനറി സർവ്വകലാശാല മുൻവിസി എംആർ ശശീന്ദ്രനാഥിനെ സസ്പെൻഡ്...

രാജസ്ഥാനില്‍ ഐഎഎഫ് വിമാനം തകര്‍ന്നു വീണു

0
രാജസ്ഥാൻ : ഇന്ത്യന്‍ വ്യോമസേനയുടെ ആളില്ലാ വിമാനം രാജസ്ഥാനിലെ...

ഹോർലിക്സ് ഇനി ഹെൽത്ത് ഡ്രിങ്കല്ല ; ‘ഹെൽത്ത്’ ലേബൽ ഒഴിവാക്കി ഹിന്ദുസ്ഥാൻ യൂണിലിവർ

0
ന്യൂഡൽഹി: ഹോർലിക്‌സിൽ നിന്ന് 'ഹെൽത്ത്' ലേബൽ ഒഴിവാക്കി ഹിന്ദുസ്ഥാൻ യൂണിലിവർ. ഹോർലിക്‌സിനെ...

വായിൽവെക്കുമ്പോൾ പുകവരുന്ന സ്മോക്ക് ബിസ്ക്കറ്റുകൾ ജീവനെടുക്കും : ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

0
ചെന്നൈ: കുട്ടികളെയും മുതിർന്ന​വരെയും കൊതിപ്പിക്കുന്നതാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ. വായിൽവെക്കുമ്പോൾ പുകവരുന്ന സ്മോക്ക്...