ഇന്ധന സര്‍ചാര്‍ജ് യൂണിറ്റിന് ഒന്‍പത് പൈസ തന്നെ ; നിലവിലെ വൈദ്യുതി നിരക്ക് സെപ്റ്റംബര്‍ 30 വരെ തുടരും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലെ വൈദ്യുതി നിരക്ക് മൂന്നു മാസം കൂടി തുടരും. 2023 നവംബറില്‍ നിലവില്‍ വന്ന നിരക്കുകള്‍ സെപ്റ്റംബര്‍ 30 വരെ തുടരാന്‍ റെഗുലേറ്ററി കമ്മീഷന്‍ തീരുമാനിച്ചു. അതിനു മുന്‍പു പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചാല്‍ അതുവരെയാകും നിലവിലെ നിരക്ക്. നിലവിലെ നിരക്കിന്റെ കാലാവധി ഈ മാസം 30 ന് അവസാനിക്കാനിരിക്കേയാണ് ഉത്തരവ്. പ്രതിമാസ ബില്ലില്‍ യൂണിറ്റിന് 9 പൈസ നിരക്കില്‍ മൂന്നു മാസത്തേക്കു കൂടി ഇന്ധന സര്‍ചാര്‍ജ് ഈടാക്കാനും കെഎസ്ഇബിക്ക് കമ്മീഷന്‍ അനുമതി നല്‍കി. 2023 ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ വൈദ്യുതി വാങ്ങിയതിലുണ്ടായ 60.68 കോടി രൂപയുടെ ബാധ്യത തിരിച്ചുപിടിക്കാന്‍ യൂണിറ്റിന് 14 പൈസ വീതം പിരിക്കാന്‍ അനുവദിക്കണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടു.

എന്നാല്‍ 2023 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ഇന്ധന സര്‍ചാര്‍ജ് കുടിശിക 55.24 കോടി രൂപയായി കുറച്ച കമ്മിഷന്‍ ജൂലൈ മുതല്‍ സെപ്റ്റംബര്‍ 30 വരെ യൂണിറ്റിന് 9 പൈസ വീതം സര്‍ചാര്‍ജ് ആയി ഈടാക്കാന്‍ അനുമതി നല്‍കുകയായിരുന്നു. ഓരോ മാസവും ഇന്ധന സര്‍ചാര്‍ജ് ആയി ലഭിച്ച തുക എത്രയെന്നു പരസ്യപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. 2023 ജനുവരി മുതല്‍ മാര്‍ച്ച് വരെ വ്യത്യസ്ത നിരക്കില്‍ വൈദ്യുതി വാങ്ങിയതു മൂലമുണ്ടായ 92.79 കോടി രൂപയുടെ ബാധ്യത യൂണിറ്റിന് 16 പൈസ വീതം ഉപഭോക്താക്കളില്‍ നിന്ന് സര്‍ചാര്‍ജ് ആയി ഈടാക്കാനുള്ള അപേക്ഷ കമ്മീഷന്‍ തള്ളി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....