പത്തനംതിട്ട: മാതൃദിന ആഘോഷങ്ങളുടെ ഭാഗമായി മലയാള മനോരമയും നീതി ലാബും സംയുക്തമായി നീതി മെഡിക്കൽ ലാബിൽ ഫുൾ ബോഡി ചെക്കപ്പ് ക്യാമ്പ് നടത്തുന്നു. നാളെ മുതൽ 15 വരെയാണു ക്യാമ്പ്. ഷുഗർ ഫാസ്റ്റിങ് കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് ലിപിഡ് എച്ച്ഡിഎൽ, എൽഡിഎൽ, വിഎൽഡിഎൽ, യൂറിൻ റുട്ടീൻ എക്സാമിനേഷൻ, യൂറിയ, ക്രിയാറ്റിൻ, യൂറിക് ആസിഡ്, ടെസ്റ്റ്, ടോട്ടൽ പ്രോട്ടീൻ, കംപ്ലീറ്റ് ബ്ലഡ് കൗണ്ട് (സിബിസി ), ലിവർ ഫങ്ഷൻ ടെസ്റ്റ്, എസ്ജിഒടി, എസ്ജിപിടി, ആൽക്കലൈൻ ഫോഫൈറ്റ്, തൈറോയ്ഡ് ടെസ്റ്റ് (ടിഎസ്എച്ച്) തുടങ്ങിയ 2000 രൂപ ചെലവ് വരുന്ന പരിശോധനകൾ 599 രൂപയ്ക്കു നടത്താൻ സാധിക്കും.
മാതൃദിനത്തിന്റെ ഭാഗമായി കുടുംബാംഗങ്ങളോടൊപ്പം ടെസ്റ്റിനായി വരുന്ന അമ്മമാർക്ക് 300 രൂപ ചെലവ് വരുന്ന ഷുഗർ, കൊളസ്ട്രോൾ, കാൽസ്യം ടെസ്റ്റുകൾ സൗജന്യമായി നടത്തും. ടെസ്റ്റുകൾ നീതി മെഡിക്കൽ ലാബിന്റെ താഴെ പറയുന്ന സെന്ററുകളിൽ ആദ്യം റജിസ്റ്റർ ചെയ്യുന്ന 250 പേർക്ക് മാത്രമായിരിക്കും ലഭ്യമാകുക. പത്തനംതിട്ട, കോഴഞ്ചേരി, റാന്നി, കോന്നി, മല്ലപ്പള്ളി, പന്തളം, കുന്നിക്കോട്, പത്തനാപുരം, പുല്ലാട്, കുമ്പനാട്, തിരുവല്ല. വിവരങ്ങൾക്കും റജിസ്ട്രേഷനും. 8089797979, 9388778888.