ഡല്‍ഹി: ഡല്‍ഹി വിമാനത്താവള സമ്പൂര്‍ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ദുബായിലേക്കുള്ള ഫെഡ്എക്സ് വിമാനം പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ പക്ഷിയിടിച്ചതിനെ തുടര്‍ന്നാണ് ഡല്‍ഹി വിമാനത്താവളത്തിൽ സമ്പൂര്‍ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ ഇറക്കാനും സാങ്കേതിക തകരാര്‍ ഉണ്ടോയെന്ന് പരിശോധിക്കാനും സാങ്കേതിക വിദഗ്ധര്‍ക്ക് കഴിയും വിധമാണ് നടപടി സ്വീകരിച്ചതെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
പക്ഷി ഇടിച്ച സംഭവങ്ങള്‍ അസാധാരണമല്ലെങ്കിലും അവ വലിയ സാങ്കേതിക വെല്ലുവിളികള്‍ ഉയര്‍ത്തുകയും മാരകമായ അപകടങ്ങള്‍ക്ക് വഴിവെക്കുമെന്നും ഉറവിടങ്ങള്‍ പറഞ്ഞു. മോശം കാലാവസ്ഥയെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നുള്ള നിരവധി യാത്രാ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടിരുന്നു. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് വ്യാഴാഴ്ച ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് 22 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടിരുന്നു.