തിരുവനന്തപുരം : ആശുപത്രി വികസന സമിതിയുടെ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് മുന്‍ ആശുപത്രി സൂപ്രണ്ടും സെക്രട്ടറിയുമുള്‍പ്പെടെ നാലുപേര്‍ക്കെതിരെ വിജിലന്‍സ് പ്രത്യേക അന്വേഷണ സംഘം കേസെടുത്തു. ഗവ.ആയുര്‍വേദ ആശുപത്രിയിലെ സെക്രട്ടറിയായിരുന്ന പ്രസാദ് കുമാര്‍, സൂപ്രണ്ടായിരുന്ന ഡോ.സി.രഘുനാഥന്‍ നായര്‍, പൂജപ്പുര പഞ്ചകര്‍മ്മ ആശുപത്രി മുന്‍ സൂപ്രണ്ടായിരുന്ന ഡോ.നജ്മ, നഴ്സിംഗ് സൂപ്രണ്ടായിരുന്ന ഇന്ദിരാദേവിയമ്മ എന്നിവര്‍ക്കെതിരെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ നിര്‍ദേശാനുസരണം പ്രത്യേക അന്വേഷണസംഘം ജൂണ്‍ 25ന് കേസ് രജിസ്റ്റര്‍ ചെയ്‌തത്.
അന്വേഷണം നടത്തി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കണമെന്നും കോടതി ഉത്തരവിട്ടു. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ഇതില്‍ പ്രസാദ് കുമാര്‍ നേരത്തെ മരിച്ചു. 2016 മുതല്‍ 2020 വരെയുള്ള ആശുപത്രി വികസനഫണ്ടില്‍ തട്ടിപ്പ് നടന്നെന്ന് കാണിച്ച് നെടുമങ്ങാട് സ്വദേശി അജി വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. 15,000ത്തോളം രൂപയുടെ ക്രമക്കേട് ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചത്.
ഫണ്ട് ദുരുപയോഗം ചെയ്‌ത് വകമാറ്റിയെന്നാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. തുടരന്വേഷണവുമായി മുന്നോട്ടുപോകുകയാണെന്നും കൂടുതല്‍ തെളിവുകള്‍ കണ്ടെത്തുമെന്നും പൂജപ്പുര വിജിലന്‍സ് പ്രത്യേക അന്വേഷണ വിഭാഗം അറിയിച്ചു. കേസില്‍ പരാതി കിട്ടിയപ്പോള്‍ വിജിലന്‍സ് സംഘം മിന്നല്‍പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കേസെടുക്കാന്‍