തിരുവനന്തപുരം : അന്തരിച്ച സി.പി.എം നേതാവ് പി.ബിജുവിന്റെ പേര് ഉപയോഗിച്ച് ഡി.വൈ.എഫ്.ഐ ഫണ്ട് തട്ടിപ്പെന്ന് ആരോപണം. ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റികള്‍ സി.പി.എം-ഡി.വൈ.എഫ്.ഐ നേതൃത്വങ്ങള്‍ക്ക് പരാതി നല്‍കി. ജനങ്ങളില്‍ നിന്ന് പിരിച്ച അഞ്ച് ലക്ഷത്തോളം രൂപ ജില്ലാ കമ്മിറ്റിക്ക് കൈമാറിയില്ലെന്നാണ് പരാതി. പ്രശ്‌നം ഗൗരവത്തോടെയാണ് സിപിഎം നേതൃത്വം കാണുന്നത്.
പാര്‍ട്ടിക്ക് മുമ്പിലെത്തിയ പരാതിയില്‍ ആരോപണവിധേയര്‍ക്കെതിരെ നടപടിക്ക് സാധ്യതയുണ്ടെന്നാണ് വിവരം. പി.ബിജുവിന്റെ ഓര്‍മയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് റെഡ് കെയര്‍ സെന്ററും ആംബുലന്‍സ് സര്‍വീസും തുടങ്ങുന്നതിനായി സി.പി.എം ജില്ലാ കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരം ഡി.വൈ.എഫ്.ഐ പാളയം ഏരിയാ കമ്മറ്റിയാണ് ഫണ്ട് പിരിവിന് നേതൃത്വം നല്‍കിയത്.