അന്തരിച്ച സി.പി.എം നേതാവ് പി.ബിജുവിന്റെ പേര് ഉപയോഗിച്ച്‌ ഡി.വൈ.എഫ്.ഐ ഫണ്ട് തട്ടിപ്പെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അന്തരിച്ച സി.പി.എം നേതാവ് പി.ബിജുവിന്റെ പേര് ഉപയോഗിച്ച്‌ ഡി.വൈ.എഫ്.ഐ ഫണ്ട് തട്ടിപ്പെന്ന് ആരോപണം. ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റികള്‍ സി.പി.എം-ഡി.വൈ.എഫ്.ഐ നേതൃത്വങ്ങള്‍ക്ക് പരാതി നല്‍കി. ജനങ്ങളില്‍ നിന്ന് പിരിച്ച അഞ്ച് ലക്ഷത്തോളം രൂപ ജില്ലാ കമ്മിറ്റിക്ക് കൈമാറിയില്ലെന്നാണ് പരാതി. പ്രശ്‌നം ഗൗരവത്തോടെയാണ് സിപിഎം നേതൃത്വം കാണുന്നത്.

പാര്‍ട്ടിക്ക് മുമ്പിലെത്തിയ പരാതിയില്‍ ആരോപണവിധേയര്‍ക്കെതിരെ നടപടിക്ക് സാധ്യതയുണ്ടെന്നാണ് വിവരം. പി.ബിജുവിന്റെ ഓര്‍മയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച്‌ റെഡ് കെയര്‍ സെന്ററും ആംബുലന്‍സ് സര്‍വീസും തുടങ്ങുന്നതിനായി സി.പി.എം ജില്ലാ കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരം ഡി.വൈ.എഫ്.ഐ പാളയം ഏരിയാ കമ്മറ്റിയാണ് ഫണ്ട് പിരിവിന് നേതൃത്വം നല്‍കിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പനിച്ചൂടില്‍ കേരളം; 13 ദിവസത്തിനിടെ 41 മരണം

0
തിരുവനന്തപുരം : പകര്‍ച്ചവ്യാധി ഭീതിയില്‍ കഴിയുന്ന സംസ്ഥാനത്ത് പതിമൂന്ന് ദിവസത്തിനിടെ ജീവന്‍...

ബിഹാറിൽ പോലീസ് പരീക്ഷ എഴുതാന്‍ പോയ ഉദ്യോഗാര്‍ഥികള്‍ റെയില്‍വേ സ്‌റ്റേഷന്‍ അടിച്ചു തകര്‍ത്തു

0
ബിഹാർ: ബിഹാറിലെ പാടലിപുത്ര റെയില്‍വേ സ്റ്റേഷനില്‍ വൻ ‌സംഘര്‍ഷം. പോലീസ് പരീക്ഷ...

അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്ത്

0
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത...

സംസ്ഥാനത്തെ എല്ലാ അഭയകേന്ദ്രങ്ങളിലും കർശന പരിശോധന ; ലൈസൻസില്ലാത്തവ അടച്ചുപൂട്ടും

0
കൊല്ലം : സംസ്ഥാനത്തെ അഭയകേന്ദ്രങ്ങളുടെ പ്രവർത്തനത്തിൽ കർശന നിരീക്ഷണവുമായി സാമൂഹികനീതി വകുപ്പ്....