ചെങ്ങന്നൂര്‍ : പ്രതിസന്ധിഘട്ടങ്ങളില്‍ ആലപ്പുഴ ജില്ലയിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുള്ള നേതാവാണ് കെ.എന്‍. വിശ്വനാഥന്‍ എന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എല്‍.എ പറഞ്ഞു. നല്‍കേണ്ട അംഗീകാരങ്ങള്‍ പാര്‍ട്ടി നല്‍കാതിരുന്നിട്ടും ലഭിച്ച സ്ഥാനങ്ങള്‍ ഉപയോഗിച്ച് പാര്‍ട്ടിക്ക് വേണ്ടി അദ്ദേഹം നിസ്വാര്‍ത്ഥ മനോഭാവത്തോടു കൂടി നിന്ന് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിച്ച് ഔന്നത്യം പുലര്‍ത്തി. മാതൃകാ കര്‍ഷകനും നല്ല മനുഷ്യസ്‌നേഹിയുമായ അദ്ദേഹത്തിന്റെ വിവിധമേഖലകളിലെ സംഭാവനകള്‍ ദീര്‍ഘകാലം സ്മരിക്കപ്പെടും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എഐസിസി അംഗവും ജില്ലയിലെ കോണ്‍ഗ്രസിന്റെ സമുന്നത നേതാവും ആയിരുന്ന കെ. എന്‍. വിശ്വനാഥന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ആലപ്പുഴ ഡി.സി.സി ചെങ്ങന്നൂരില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡണ്ട് അഡ്വ: ബി. ബാബുപ്രസാദ് എക്‌സ് എം.എല്‍.എ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി. ശ്രീകുമാര്‍,കെപിസിസി നിര്‍വാഹകസമിതി അംഗം കോശി.എം. കോശി, കെപിസിസി സെക്രട്ടറി എബി കുര്യാക്കോസ്, ഡി. വിജയകുമാര്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജോര്‍ജ്ജ് തോമസ്, കെ ആര്‍ മുരളീധരന്‍, പി.വി.ജോണ്‍, ഹരി പാണ്ടനാട്, രാധേഷ് കണ്ണന്നൂര്‍, ഡി.നാഗേഷ് കുമാര്‍, ജി.ശാന്തകുമാരി, ജോജി ചെറിയാന്‍, ശ്രീകുമാര്‍ കോയിപ്രം, സുജ ജോഷ്വാ, വരുണ്‍ മട്ടയ്ക്കല്‍, ഗോപു പുത്തന്‍മഠത്തില്‍, എന്‍.ആനന്ദന്‍, കെ.ഷിബുരാജന്‍, കെ.ദേവദാസ്, സുജ ജോണ്‍, സോമന്‍ പ്ലാപ്പള്ളി, ആര്‍.ബിജു എന്നിവര്‍ സംസാരിച്ചു.
ചരമവാര്‍ഷികത്തോടനുബന്ധിച്ച് അര്‍ഹരായ വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ക്ക് നോട്ടുബുക്കുകള്‍ ഉള്‍പ്പെടെയുള്ള പഠനസാമഗ്രികള്‍ വിതരണം ചെയ്തു. കെ എന്‍ വിശ്വനാഥന്റെ വെണ്‍മണിയിലെ വീടിനോട് ചേര്‍ന്നുള്ള സ്മൃതിമണ്ഡപത്തില്‍ രാവിലെ സംഘടിപ്പിച്ച പുഷ്പാര്‍ച്ചനയിലും മറ്റു ചടങ്ങുകളിലും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എല്‍.എ., കൊടിക്കുന്നില്‍ സുരേഷ് എം.പി, ഡിസിസി പ്രസിഡന്റ് അഡ്വ: ബി. ബാബുപ്രസാദ്, പി.സി. വിഷ്ണുനാഥ് എം.എല്‍.എ മുതലായവര്‍ പങ്കെടുത്തു.