Sunday, April 27, 2025 8:28 pm

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചു. സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 ഓടെയാണ് സംസ്കാര ശുശ്രൂഷകൾ ആരംഭിച്ചത്. തുടർന്ന് മാർപാപ്പയുടെ ആഗ്രഹപ്രകാരം റോമിലെ മേരി മേജർ ബസിലിക്കയിലെത്തിച്ച് അടക്കം ചെയ്യും. സംസ്കാരച്ചടങ്ങിൽ ലോകനേതാക്കളും പതിനായിരക്കണക്കിനു വിശ്വാസികളും പങ്കെടുക്കുന്നു. വിശുദ്ധ പത്രോസിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലാണ് മുൻ മാർപാപ്പമാരിൽ ഭൂരിഭാഗം പേരും അന്ത്യ വിശ്രമം കൊള്ളുന്നത്. എന്നാൽ തനിക്ക് അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്‍റ് മേരി മേജർ ബസിലിക്കയിലായിരിക്കണമെന്നാണ് മാർപാപ്പ മരണപത്രത്തിൽ പറഞ്ഞിരുന്നത്.

ഇതനുസരിച്ചാണ് ഭൗതികശരീരം അവിടെ അടക്കം ചെയ്യാൻ തീരുമാനിച്ചത്. കര്‍ദിനാള്‍ കോളേജിന്റെ ഡീൻ കർദ്ദിനാൾ ജിയോവന്നി ബാറ്റിസ്റ്റ റീ ദിവ്യബലിക്ക് നേതൃത്വം നൽകുന്നു. സംസ്കാര ചടങ്ങുകൾക്ക് ശേഷം, മാർപാപ്പയുടെ മൃതദേഹമുള്ള പെട്ടി സെന്‍റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കും തുടർന്ന് സെന്റ് മേരി മേജർ ബസിലിക്കയിലേക്കും കൊണ്ടുപോകും. തന്റെ വിവിധങ്ങളായ അപ്പസ്തോലിക യാത്രയുടെ മുന്‍പും ശേഷവും ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശിക്കുന്ന കേന്ദ്രമായിരുന്നു മേരി മേജർ ബസിലിക്ക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മധ്യപ്രദേശില്‍ വാൻ കിണറിലേക്ക് മറിഞ്ഞ് പത്ത് പേര്‍ മരിച്ചു

0
മധ്യപ്രദേശ്: മധ്യപ്രദേശില്‍ വാൻ കിണറിലേക്ക് മറിഞ്ഞ് പത്ത് പേര്‍ മരിച്ചു. മന്ദ്‌സൗർ...

മൈലപ്രാ വലിയ പള്ളി പെരുന്നാളിന് കൊടിയേറി

0
മൈലപ്രാ : ചരിത്ര പ്രസിദ്ധമായ മൈലപ്രാ വലിയപള്ളി പെരുന്നാളിന് മലങ്കരസഭയുടെ വലിയ...

കേരളത്തിലുള്ള 104 പാക് പൗരന്മാരിൽ ആറു പേർ തിരികെ പോയി

0
തിരുവനന്തപുരം: ഇന്ത്യ വിടാൻ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ കേരളത്തിൽ നിന്ന്...

113-ാമത് മാർത്തോമ്മാ സ്റ്റുഡൻ്റ്സ് കോൺഫറൻസ് തിരുവല്ലയിൽ

0
തിരുവല്ല: മാർത്തോമ്മാ സഭയിലെ ആഗോള കലാലയ വിദ്യാർഥികളുടെ കൂടിവരവായ മാർത്തോമ്മാ സ്റ്റുഡൻ്റസ്...