മൈലപ്രാ വലിയ പള്ളി പെരുന്നാളിന് കൊടിയേറി

For full experience, Download our mobile application:
Get it on Google Play

മൈലപ്രാ : ചരിത്ര പ്രസിദ്ധമായ മൈലപ്രാ വലിയപള്ളി പെരുന്നാളിന് മലങ്കരസഭയുടെ വലിയ മെത്രാപ്പോലീത്ത അഭി. കുര്യാക്കോസ് മാർ ക്ലിമ്മീസ് തിരുമനസ്സുകൊണ്ട് കൊടിയേറ്റ് കർമ്മം നിർവഹിച്ചു. രാവിലെ ഏഴിന് പ്രഭാത നമസ്കാരവും തുടർന്ന് വലിയ മെത്രാപ്പോലീത്ത അഭി. കുറിയാക്കോസ് മാർ ക്ലീമീസ് തിരുമനസ്സുകൊണ്ട് വി. കുർബാനയ്ക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്ന് വാദ്യമേളങ്ങളുടെയും ആയിരക്കണക്കിന് വിശ്വാസികളുടെയും അകമ്പടിയോടെ നടന്ന പ്രദക്ഷിണത്തിനുശേഷം പള്ളിയുടെ സ്വർണ്ണ കൊടിമരത്തിൽ കൊടിയേറ്റ് നടന്നു. ഉച്ചകഴിഞ്ഞ് ഇടവകയിലെ എല്ലാ കുരിശടികളിലും നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ കൂടെ നടന്ന റാലിക്ക് ശേഷം കൊടിയേറ്റ് കർമ്മം നടന്നു. മെയ് 6, 7 ദിവസങ്ങളാണ് പ്രധാന പെരുന്നാൾ ദിനങ്ങൾ. ഇടവക വികാരി ഫാ. തോമസ് കെ. ചാക്കോ, അസിസ്റ്റന്റ് വികാരി ഫാ. റിജോ സണ്ണി വർഗ്ഗീസ്, ഇടവക ട്രസ്റ്റി കെ.കെ. മാത്യു, സെക്രട്ടറി ആകാശ് മാത്യു വർഗ്ഗീസ്, ജനറൽ കൺവീനർ ബിജു സാമുവേൽ, ലിന്റോ എം. ജോർജ്ജ് എന്നിവർ നേതൃത്വം നൽകി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോന്നി ആനത്താവളത്തില്‍ പാപ്പാനെ ആന ചവിട്ടി കൊലപ്പെടുത്തി

0
കോന്നി : കോന്നി ആനത്താവളത്തില്‍ പാപ്പാനെ ആന ചവിട്ടി കൊലപ്പെടുത്തി. കോന്നി ചേരിമുക്ക്...

വി.ഡി സവര്‍ക്കറെ പുകഴ്ത്തി ചോദ്യം ഉള്‍പ്പെടുത്തിയതില്‍ വിമര്‍ശനവുമായി പി.എ മുഹമ്മദ് റിയാസ് എംഎല്‍എ

0
കോഴിക്കോട്: സ്‌കൂള്‍ ക്വിസ് മത്സരത്തില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താവായിരുന്ന വി.ഡി സവര്‍ക്കറെ...

ക്ഷേമപെൻഷൻ വിതരണം പൂർണമായും ബാങ്ക് അക്കൗണ്ട് വഴിയാക്കാനുള്ള തീരുമാനം തിടുക്കത്തിൽ നടപ്പാക്കില്ലെന്ന് സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കിടപ്പ് രോഗികൾ ഒഴികെയുള്ള ഗുണഭോക്താക്കൾക്ക് ക്ഷേമപെൻഷൻ വിതരണം പൂർണമായും ബാങ്ക്...

രാജേഷിന്റെ മൃതദേഹത്തോട് അനാദരവ് : പയ്യന്നൂർ തഹസിൽദാറെ സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകി മന്ത്രി...

0
കണ്ണൂർ: രാജേഷിന്റെ മൃതദേഹം ഫ്രീസർ ഇല്ലാതെ കൊണ്ടുപോയ സംഭവത്തിൽ പയ്യന്നൂർ...