പത്തനംതിട്ട : കേരളത്തിന് പ്രയോജനകരമല്ലാത്ത സിര്‍വര്‍ലൈന്‍ പദ്ധതി സി.പി.എമ്മിന് കമ്മീഷന്‍ വാങ്ങുന്നതിനുവേണ്ടി മാത്രമുള്ള പദ്ധതിയാണെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജന്‍ അഭിപ്രായപ്പെട്ടു.
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായി ഡിസംബര്‍ 18 ന് യു.ഡി.എഫ് ജില്ലാ കമ്മിറ്റി നടത്തുന്ന കളക്ട്രേറ്റ് മാര്‍ച്ചിന് മുന്നോടിയായി നടന്ന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അലൈന്‍മന്‍റ് നിശ്ചയിക്കുന്നതിന് മുമ്പ് ഭൂമി ഏറ്റെടുക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സി.പി.എമ്മിന് റിയല്‍ എസ്റ്റേറ്റ് കച്ചവടം നടത്തിയും റെയിലും സാങ്കേതിക സംവിധാന ഉപകരണങ്ങള്‍ ഇറക്കുമതി നടത്തിയും കമ്മീഷന്‍ പറ്റുന്നതിനായാണ് തിടുക്കത്തില്‍ സര്‍ക്കാര്‍ നടപടികളുമായി മുന്നോട്ട് പോകുന്നത്. കേരള നിയമസഭ പോലും ചര്‍ച്ച ചെയ്യാത്ത ആവശ്യം വേണ്ട ഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് പോലും പരസ്യപ്പെടുത്താത്ത സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പിന്നില്‍ സി.പി.എമ്മിന് സ്വാര്‍ത്ഥ താല്‍പര്യങ്ങളാണുള്ളതെന്നും ദേവരാജന്‍ കുറ്റപ്പെടുത്തി.
യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ വിക്ടര്‍ ടി. തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു, മുന്‍ മന്ത്രി പന്തളം സുധാകരന്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, പി. മോഹന്‍രാജ്, ബാബു ജോര്‍ജ്ജ്, ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍, ഘടകകക്ഷി നേതാക്കളായ റ്റി.എം ഹമീദ്, സമദ് മേപ്രത്ത്, ജോസഫ് എം. പുതുശ്ശേരി, അഡ്വ. ജോര്‍ജ്ജ് വര്‍ഗ്ഗീസ്, തോമസ് ജോസഫ്, സനോജ് മേമന, സുബിന്‍ തോമസ്, മധു ചെമ്പുകുഴി, മലയാലപ്പുഴ ശ്രീകോമളന്‍, എം.ആര്‍ ശശിധരന്‍, ഇ.കെ ഗോപാലന്‍, അനീഷ് വരിക്കണ്ണാമല, ജോണ്‍സണ്‍ വിളവിനാല്‍, പ്രകാശ് തോമസ്, എന്നിവര്‍ പ്രസംഗിച്ചു.