അബാന്‍ ജങ്ഷന്‍ മേല്‍പാലം നിര്‍മ്മിക്കുന്നത് ദീര്‍ഘ വീക്ഷണത്തോടെ : മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയെ സംബന്ധിച്ചിടത്തോളം ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതിയാണ് അബാന്‍ ജങ്ഷന്‍ മേല്‍പാലമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അബാന്‍ ജങ്ഷന്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണോദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.  രാഷ്ട്രീയകക്ഷി ഭേദമന്യേ പത്തനംതിട്ടയിലെ ജനങ്ങള്‍ ഒരുമിച്ച് ഒരു പൊതുകൂട്ടായ്മയായി പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായാണ് ജില്ലയുടെ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് വികസനം സാധ്യമാകുന്നതെന്ന് മന്ത്രി പറഞ്ഞു.

ദേശീയ പാതയുടെ നിലവാരംകൂടി നിലനിര്‍ത്തി ദേശീയപാത അധികൃതരുടെകൂടി അനുവാദത്തോടെയാണ് മേല്‍പാല നിര്‍മ്മാണ നടത്തുകയെന്നും മന്ത്രി പറഞ്ഞു.
അടുത്ത അഞ്ചു വര്‍ഷക്കാലം പരമാവധി ആളുകള്‍ക്ക് തൊഴില്‍ നല്‍കുക, പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ 22 കോടി രൂപയുടെ പുതിയ പദ്ധതി, ജില്ലയില്‍ കൂടുതല്‍ ജില്ലാ ഓഫീസുകള്‍ കൊണ്ടുവരിക, ജില്ലയില്‍ എല്ലാവര്‍ക്കും വീടുകളില്‍ കുടിവെള്ളം എത്തിക്കുക എന്നീ വികസന പദ്ധതികള്‍ക്കാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് ശുദ്ധവായു, ശുദ്ധവെള്ളം എന്നിവ ലഭ്യമാകുന്ന ഏറ്റവും നല്ല പ്രദേശങ്ങളില്‍ ഒന്നാണ് പത്തനംതിട്ട. അതിനാല്‍തന്നെ പ്രകൃതിയെയും മനുഷ്യനെയും സംരക്ഷിച്ചുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...