പിണറായി വിജയന്‍ ബുദ്ധദേവ് ഭടാചാര്യയായി മാറും : ജി.ദേവരാജന്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ഇടതു നയപരിപാടികളില്‍ നിന്നും വ്യതിചലിച്ച്‌ കോര്‍പറേറ്റ് താത്പര്യങ്ങള്‍ക്കായി ജനവിരുദ്ധ വികസന കാഴ്ചപ്പാടുകള്‍ മുന്നോട്ടു വയ്ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പശ്ചിമ ബംഗാളിലെ അവസാന ഇടതു മുഖ്യമന്ത്രിയായ ബുദ്ധദേവ് ഭടാചാര്യയായി മാറുമെന്നു ഫോര്‍വേഡ് ബ്ലോക് ദേശീയ സെക്രടറി ജി.ദേവരാജന്‍. വിലക്കയറ്റത്തിനും ജനാധിപത്യ ധ്വംസനങ്ങള്‍ക്കുമെതിരെ ഫോര്‍വേഡ് ബ്ലോക് ജില്ലാ കമറ്റി ചിന്നക്കട പോസ്റ്റ് ഓഫിസ് പടിക്കല്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജ്യോതിബസു പിന്തുടര്‍ന്നിരുന്ന നയങ്ങളില്‍ നിന്നും മാറി മുതലാളിത്തത്തെ സഹായിക്കാനായി പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിച്ചാല്‍ മതി എന്ന് അഭിനവ സിദ്ധാന്തം മുന്നോട്ടു വച്ച മുഖ്യമന്ത്രിയായിരുന്നു ബുദ്ധദേവ് എന്നും ദേവരാജന്‍ അഭിപ്രായപ്പെട്ടു. കൃഷിഭൂമി കര്‍ഷകന് എന്ന മുദ്രാവാക്യമുയര്‍ത്തി മിച്ചഭൂമി വിതരണം ചെയ്ത ഇടതുപക്ഷം അതേ ഭൂമി കര്‍ഷകരില്‍ നിന്നും പിടിച്ചെടുത്ത് കുത്തക കോര്‍പറേറ്റുകള്‍ക്ക് നല്‍കാന്‍ ശ്രമിച്ചതിന്റെ ഫലമായിട്ടാണ് സിംഗൂര്‍, നന്ദിഗ്രാം പ്രക്ഷോഭം നടന്നതും ഇടതുപക്ഷത്തിന് ഭരണം നഷ്ടപ്പെട്ടതും.

ബുദ്ധദേവിന്റെ അതേ നവലിബറല്‍ സാമ്പത്തിക കാഴ്ചപ്പാടിന്റെ പിറകേയാണ് പിണറായി വിജയനും. വിദ്യാഭ്യാസ ആരോഗ്യരംഗത്ത് സ്വകാര്യവല്‍കരണവും നിത്യോപയോഗ സാധനങ്ങളുടെ ജി എസ് ടി നിരക്കുവര്‍ധിപ്പിക്കുവാന്‍ കേന്ദ്രം തീരുമാനിച്ചതിനെ പിന്തുണയ്ക്കുന്നതും സാമ്പത്തിക-പാരിസ്ഥിതിക പ്രത്യാഘാതത്തിനു കാരണമാകുന്ന കെ റെയിലും സര്‍കാരിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ കള്ളക്കേസുകള്‍ എടുക്കുന്നതും ഈ നയ വ്യതിയാനത്തിന്റെ പ്രതിഫലനമാണെന്നും ദേവരാജന്‍ പറഞ്ഞു.

ജില്ലാ സെക്രട്ടറി പ്രകാശ് മൈനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രടറി അഡ്വ.ടി.മനോജ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര കമറ്റിയംഗം ബി.രാജേന്ദ്രന്‍ നായര്‍, ബൈജു മേനാച്ചേരി, ലോനപ്പന്‍, സ്റ്റാലിന്‍ പാരിപ്പള്ളി, കുരീപ്പുഴ അജിത്, എസ്.എസ് നൗഫല്‍ എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

0
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ...

പത്ത് മണിയായിട്ടും ഓഫീസ് ആളൊഴിഞ്ഞ നിലയിൽ; ഗതാഗതക്കുരുക്കിൻ്റെ ദുരിതം പങ്കുവെച്ച് സ്റ്റാര്‍ട്ടപ്പ് സ്ഥാപകൻ്റെ...

0
ബെംഗളൂരു: ബെംഗളൂരുവിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ജീവനക്കാരുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി സ്റ്റാര്‍ട്ടപ്പ്...

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്...

തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ

0
കൊച്ചി: തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ....