പത്തനംതിട്ട: സമാനതകളില്ലാത്ത വ്യക്തിത്വത്തിലൂടെ കേരള രാഷ്ട്രീയത്തിലെ നിറസാനിന്ധ്യമായിരുന്നു ജി കാർത്തികേയൻ എന്ന് ഡിസിസി വൈസ് പ്രസിഡന്റ് വെട്ടൂർ ജ്യോതി പ്രസാദ് പറഞ്ഞു. രാജീവ് യൂത്ത് ഫൗണ്ടേഷൻ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പ്രിയപ്പെട്ട ജി കെ എന്ന അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജി കാർത്തികേയൻ, രമേശ് ചെന്നിത്തല കൂട്ടുകെട്ടാണ് കേരളത്തിലെ കെ എസ് യു , യൂത്ത് കോൺഗ്രസ്സ് പ്രസ്ഥാനങ്ങളിലേക്ക് ചെറുപ്പക്കാരുടെ മഹാപ്രവാഹത്തെ സൃഷ്ടിച്ചത്. ഈ കാലഘട്ടം കേരളത്തിലെ കോൺഗ്രസ്സിലെ സുവർണ്ണ കാലഘട്ടമായിരുന്നു. പാർട്ടിയെ നേർവഴിക്കു നയിക്കാൻ എത് നേതാവിന്റെയും മുഖത്ത് നോക്കി ധീരനിലപാടുകൾ ചാട്ടുളിപോലെ പ്രയോഗിച്ച ജി കെയുടെ മാതൃക അനുകരണീയമാണെന്നും ജ്യോതി പ്രസാദ് പറഞ്ഞു. ജില്ലാ ചെയർമാൻ നഹാസ് പത്തനംതിട്ട അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ ജോൺസൺ വിളവിനാൽ, എം സി ഷെറീഫ്, ജാസിംകുട്ടി, തട്ടയിൽ ഹരികുമാർ, മനോഷ്കുമാർ, ആരിഫ്ഖാൻ, പ്രദീപ് ഓമല്ലൂർ, ജോജി തോമസ്, ബൈജു കാട്ടൂർ എന്നിവർ പ്രസംഗിച്ചു.