എറണാകുളം ജില്ലയുടെ പുതിയ കളക്ടറായി ജി പ്രിയങ്ക ചുമതലയേറ്റു

For full experience, Download our mobile application:
Get it on Google Play

എറണാകുളം : എറണാകുളം ജില്ലയുടെ പുതിയ കളക്ടറായി ജി പ്രിയങ്ക ചുമതലയേറ്റു. എ൯ എസ് കെ ഉമേഷിൽ നിന്നും പദവി ഏറ്റെടുത്ത പ്രിയങ്ക ജില്ലയുടെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ കളക്ടറാണ്. ഡോ. എം ബീന, ഡോ. രേണു രാജ് എന്നിവരാണ് പ്രിയങ്കയുടെ മു൯ഗാമികളായ വനിതാ കളക്ടർമാർ. പാലക്കാട് കളക്ടർ സ്ഥാനത്തു നിന്നുമാണ് പ്രിയങ്ക എറണാകുളത്തേക്കെത്തുന്നത്. കർണാടക സ്വദേശിയായ പ്രിയങ്ക ഐ എ എസിൽ 2017 ബാച്ച് ഉദ്യോഗസ്ഥയാണ്. കോഴിക്കോട് സബ് കളക്ടർ, സാമൂഹിക നീതി വകുപ്പ് ഡയറക്ടർ, വനിത ശിശുക്ഷേമ ഡയറക്ടർ എന്നീ പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്.

എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. പബ്ലിക് മാനേജ്മെന്റിലും പബ്ലിക് അഡ്മിനിസ്ട്രേഷനിലും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. സിവിൽ സ്റ്റേഷ൯ കവാടത്തിൽ അസിസ്റ്റൻറ് കളക്ടർ പാർവതി ഗോപകുമാർ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ് എന്നിവരുടെ നേതൃത്വത്തിൽ പ്രിയങ്കയെ സ്വീകരിച്ചു. തുടർന്ന് ചേംബറിലെത്തി എ൯ എസ് കെ ഉമേഷിൽ നിന്നും ചുമതല ഏറ്റെടുത്തു. ഡപ്യുട്ടി കളക്ടർമാരും വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികളും അടക്കമുള്ളവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിനെ തകർക്കാനാണ് പിണറായി വേട്ട ; നേരിടുമെന്ന് ടി പി രാമകൃഷ്ണൻ

0
കൊച്ചി: മുൻ മന്ത്രി മുഹമ്മദ് റിയാസിനെതിരായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) കണ്ടെത്തലിൽ...

മെസിയുടെ പേരിലെ തട്ടിപ്പ് ; 15 ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി എസ്ഐടി വിപുലീകരിച്ചു

0
തിരുവനന്തപുരം : മെസിയെ കൊണ്ടുവരാം എന്ന പേരിലുള്ള തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക...

സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകൾ കുറയുന്നില്ല ; പ്രതിദിന രോ​ഗികൾ പതിനായിരത്തിന് മുകളി‌ൽ

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകളിൽ മാറ്റമില്ലെന്ന് റിപ്പോർട്ട്. പതിനായിരത്തിന് മുകളി‌ലാണ്...

ചൈനയിൽ കഥകളി പഠനകേന്ദ്രം തുടങ്ങുന്നു ; ഒരുവർഷത്തെ കരാർ ഒപ്പുവെച്ചു

0
തൃശ്ശൂർ : ചൈനയിൽ കഥകളി പഠനകേന്ദ്രം തുടങ്ങാൻ ചെറുതുരുത്തിയിലെ കഥകളി സ്കൂൾ....