അമ്പലപ്പുഴയിൽ മത്സരിച്ച് ജയിക്കാൻ പിണറായി വിജയനും എം വി ഗോവിന്ദനും സാധിക്കുമോ ? ; വെല്ലുവിളിച്ച് ജി സുധാകരൻ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : മുഖ്യമന്ത്രി പണിറായി വിജയനെയും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദനെയും വെല്ലുവിളിച്ച് അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർഥി ജി സുധാകരൻ. അമ്പലപ്പുഴയിൽ മത്സരിച്ച് ജയിക്കാൻ പിണറായി വിജയനും എം വി ഗോവിന്ദനും സാധിക്കുമോ എന്ന് ജി സുധാകരൻ ചോദിച്ചു. കണ്ണൂരിൽ അഞ്ച് സീറ്റുകൾ സിപിഐഎം നേതാക്കൾക്ക് ജയിക്കാനായി സൃഷ്ടിച്ചുവെന്ന് അദേഹം പറഞ്ഞു. വെല്ലുവിളി കേട്ട് വരേണ്ടതില്ലെന്നും നിങ്ങൾക്ക് വേണ്ടി ഉണ്ടാക്കി വെച്ച സീറ്റാണ് കണ്ണൂരിലേതെന്നും ജി സുധാകരൻ പരിഹസിച്ചു. സിപിഐഎമ്മിന് ആലപ്പുഴയിൽ ഇത്തവണ മൂന്ന് സീറ്റ് കിട്ടിയാൽ ഭാഗ്യമാണെന്നും ചിലപ്പോൾ ഒന്നും കിട്ടയില്ലെന്നും വരാമെന്നും അദേഹം പറഞ്ഞു.

അമ്പലപ്പുഴയിൽ തനിക്ക് എല്ലാ പാർട്ടികളിൽ നിന്നും വോട്ടു കിട്ടും. സാധാരണക്കാരായ ബിജെപിക്കാർ വോട്ട് ചെയ്താൽ എങ്ങനെ ഡീൽ ആകുമെന്ന് അദേഹം ചോദിച്ചു. രമേശ് ചെന്നിത്തലക്കും കിട്ടും. സ്വന്തം പാർട്ടിയുടെ വോട്ട് കൊണ്ട് മാത്രം ആർക്കും ജയിക്കാനാവില്ലെന്ന് ജി സുധാകരൻ പറഞ്ഞു. രമേശ് ചെന്നിത്തല പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു സുധാകരൻ്റെ പരാമർ‌ശം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

0
കൊച്ചി: കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. അങ്കമാലി മഞ്ഞപ്ര...

കോഴിക്കോട് ഏഴാം ക്ലാസുകാരനെ മർദ്ദിച്ച കേസിൽ ഒത്തുതീർപ്പ് സമ്മർദ്ദം

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ മോഷണ കുറ്റം...

പ്രവാസി ക്ഷേമ പെന്‍ഷൻകാർക്ക് ആശ്വാസം ; സർക്കാർ 32 കോടി അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ 32 കോടി...

എടവണ്ണയിലെ ക്ഷേത്രത്തിൽ നിന്നുള്ള അമിത ശബ്ദത്തിനെതിരായ പരാതിക്കാരന് അനുകൂലമായി മനുഷ്യാവകാശ ഉത്തരവ്

0
മലപ്പുറം: ശബ്ദമലിനീകരണ നിയന്ത്രണ നിയമപ്രകാരം കൃത്യമായ നടപടിയെടുക്കേണ്ടത് ബന്ധപ്പെട്ട പോലീസിന്റെ...