ഒന്നും പറയാനില്ല – എന്തെങ്കിലും ഉണ്ടെങ്കില്‍ പാര്‍ട്ടി സെക്രട്ടറിയോട് ചോദിക്കണം ; മുഖ്യമന്ത്രിയെ കണ്ട് ജി സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിപിഎം അച്ചടക്ക നടപടി നേരിട്ട ജി.സുധാകരന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഔദ്യോഗിക വസതിയിലെത്തി കണ്ടു. സന്ദര്‍ശനം മുഖ്യമന്ത്രി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ്. സുധാകരനെ തിരുത്തി കൂടെനിര്‍ത്തണമെന്ന തീരുമാനപ്രകാരമാണിത്. എന്തെങ്കിലും ഉണ്ടെങ്കില്‍ പാര്‍ട്ടി സെക്രട്ടറിയോട് ചോദിക്കണമെന്ന് സുധാകരന്‍ മുഖ്യമന്ത്രിയെ കണ്ടതിനുശേഷം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് വീഴ്ചയിലാണ് ജി.സുധാകരന് പരസ്യശാസന. സിപിഎം സംസ്ഥാനസമിതിയിലാണ് അച്ചടക്ക നടപടി തീരുമാനിച്ചത്. അമ്പലപ്പുഴയിലെ പ്രചാരണത്തില്‍ ജി.സുധാകരന്‍ മനസര്‍പ്പിച്ചില്ല. എച്ച്.സലാമിനെ പരാജയപ്പെടുത്താന്‍ സുധാകരന്‍ ശ്രമിച്ചില്ല. എന്നാല്‍ നേതാവിന്റെതായ ഇടപെടല്‍ വിജയത്തിനായി ഉണ്ടായില്ല.

സ്ഥാനാര്‍ഥിത്വം ലഭിക്കുമെന്ന് സുധാകരന്‍ പ്രതീക്ഷിച്ചു. മാറ്റം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ചില്ല. സംസാരത്തിലും ശരീരഭാഷയിലും അസംതൃപ്തി പ്രകടമാക്കി. ജി.സുധാകരനെതിരായ സിപിഎം റിപ്പോര്‍ട്ടില്‍ പറയുന്നു. നിലപാടുകള്‍ സംസ്ഥാനസമിതി അംഗത്തിന് യോജിച്ചവിധമായില്ലെന്നുമാണ് വിലയിരുത്തല്‍. തന്റെ ഭാഗത്ത് വീഴ്ചയില്ലെന്ന് സംസ്ഥാന സമിതിയില്‍ ജി.സുധാകരന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കലഞ്ഞൂരില്‍ വീണ്ടും അപകടം – ബൈക്കും ലോറിയും കൂട്ടിയിടിച്ചു : ബൈക്ക് യാത്രികന്‍ മരിച്ചു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കലഞ്ഞൂരില്‍ ബൈക്കും ലോറിയും...

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു

0
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വരും മഴ കനക്കുന്നു. ഞായറാഴ്ച...

സർക്കാരിൻറെ ക്ലീൻ ചിറ്റ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യം ; ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി

0
കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി. സർക്കാരിന്‍റെ ക്ലീൻ...

ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന് പരാതി

0
പത്തനംതിട്ട : ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന്...