പൗരത്വഭേദഗതി സംബന്ധിച്ച ജനങ്ങളുടെ ആശങ്കയകറ്റാനുള്ള ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിനുണ്ട് ; ജി.സുകുമാരന്‍ നായര്‍

For full experience, Download our mobile application:
Get it on Google Play

കൊട്ടാരക്കര : പൗരത്വഭേദഗതി സംബന്ധിച്ച ജനങ്ങളുടെ ആശങ്കയകറ്റാനുള്ള ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിനുണ്ടെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ . കൊട്ടാരക്കര എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ ഓഫീസില്‍ സമുദായാചാര്യന്‍ മന്നത്ത് പദ്മനാഭന്റെ  വെങ്കലപ്രതിമ അനാവരണവും പദ്മ കഫെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.  പൗരത്വഭേദഗതിയില്‍ ഇപ്പോഴുണ്ടായ ആശങ്കയകറ്റാനുള്ള ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിനുണ്ട്. അവര്‍ അത് നിഷ്പക്ഷമായി നിറവേറ്റിയാല്‍ മാത്രമേ ഭരണഘടനയില്‍ പറയുന്ന മതേതരത്വവും തുല്യതയും ഉറപ്പുവരുത്താന്‍ സാധിക്കുകയുള്ളൂ.

വിവാദമായ വിഷയങ്ങള്‍ ഭരണഘടനാനുസൃതമല്ലെങ്കില്‍ അതു തീരുമാനിക്കേണ്ടതും മാറ്റേണ്ടതും കോടതിയാണ്. ഈ വിഷയം ചിലര്‍ക്ക് ഭരണം ഉറപ്പിക്കുന്നതിനോ മറ്റുള്ളവര്‍ക്ക് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിനോ അവസരമൊരുക്കുന്നത് രാജ്യത്തിന്റെ  അഖണ്ഡതയ്ക്ക് ഭീഷണിയായിത്തീരും. സമാധാനപരമായി പ്രതിഷേധിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. പക്ഷേ, അക്രമം ആരുടെ ഭാഗത്തുനിന്നുണ്ടായാലും അത് ഒന്നിനും പരിഹാരമല്ല. രാജ്യത്തിന് ദോഷകരമാവുകയേയുള്ളൂവെന്നാണ് എന്‍.എസ്.എസിന്റെ നിലപാട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...